23 December Monday

ഓണക്കോടിയൊരുക്കി 
കൈത്തറിയും- ഖാദിയും

സ്വന്തം ലേഖകൻUpdated: Monday Sep 2, 2024

തൃശൂർ കരുണാകരൻനമ്പ്യാർ റോഡിലെ ഹാന്റ്‌ക്സ്‌ ഷോറൂമിൽ തുണി വാങ്ങാനെത്തിയവർ

തൃശൂർ
ഓണത്തിനായുള്ള വസ്‌ത്ര ശേഖരങ്ങളുമായി കൈത്തറി –- ഖാദി വിപണന കേന്ദ്രങ്ങൾ സജിവമായി. പാരമ്പര്യത്തിനൊപ്പം പുത്തൻ ഫാഷനുകളുമായി കൈത്തറി ഖാദി ഉൽപ്പന്നങ്ങളുടെ വർണവിസ്മയം ഓണവിപണി കീഴടക്കുന്നു. പുതുതലമുറയെ  ആകർഷിക്കാൻ ലക്ഷ്യമിട്ട്  ഡിസൈനർ സാരികളും ചൂരിദാറുകളും ഷർട്ടുകളുമാണ് ഓണവിപണിക്ക് പുതുമ പകരുന്നത്.   വിവിധതരം ജൂട്ട് സിൽക്ക് സാരികളും ത്രെഡ് വർക്ക് ചെയ്ത സാരികൾക്കും ആവശ്യക്കാർ ഏറെ. പുതിയ ഉൽപ്പന്നങ്ങൾക്കു പുറമെ പരമ്പരാഗത കൈത്തറി ഖാദി ഉൽപ്പന്നങ്ങളും ഹാന്റ്ക്സ്–- ഹാൻവീവ്‌–-ഖാദി ഗ്രാമ വിപണന കേന്ദ്രങ്ങളിൽ യഥേഷ്ടം. ഓണം പ്രമാണിച്ച്  കൈത്തറി ഖാദി ഉൽപ്പന്നങ്ങൾക്ക് 30ശതമാനം ഗവ. റിബേറ്റ് സെപ്തംബർ 14വരെയുണ്ട്. പട്ടു സാരികൾ, കോട്ടൺ സാരികൾ, ചുരിദാർ ടോപ്പുകൾ, ഷർട്ടിങ്ങുകൾ, റെഡി മെയ്‌ഡ്‌ ഷർട്ടുകൾ, കാവി മുണ്ടുകൾ, ഡബിൾ മുണ്ടുകൾ എന്നിവയും കൈത്തറി –-ഖാദി ഗ്രാമ വിപണന കേന്ദ്രങ്ങളിൽ സുലഭമാണ്‌. കേരള സ്റ്റേറ്റ് ഹാൻഡ്‌ലൂം വീവേഴ്സ് കോ–-ഓപ്പറേറ്റീവ് സൊസൈറ്റി(ഹാന്റ്ക്സ്)യുടെ ഷോറുമുകൾ റൗണ്ട്‌ നോർത്ത്‌ കരുണാകരൻ നമ്പ്യാർ റോഡിലെ കൈരളി–-ശ്രീ തിയ്യറ്റർ കോപ്ലക്സിലും നടുവിലാലിലുമാണ്. 
   ഇവിടെ 20 ശതമാനം ഗവ. റിബേറ്റും എടിഎം–-ക്രെഡിറ്റ്‌ കാർഡുകൾ ഉപയോഗിച്ച്‌ വാങ്ങുന്നവർക്ക്‌ 10 ശതമാനം അധിക റിബേറ്റും ലഭിക്കും. ഇതിന്‌ പുറമെ തെരഞ്ഞെടുത്ത ഇനങ്ങൾക്ക്‌ 10 ശതമാനം റിബേറ്റും ഉണ്ട്‌. പ്രത്യേക സ്‌കീം പ്രകാരം 1500രൂപക്ക്‌ രണ്ട്‌ ഷർട്ടുകൾ ഹാന്റ്ക്സിൽ ലഭിക്കും. കേരള സ്റ്റേറ്റ് ഹാൻഡ്‌ലൂം ഡെവലപ്‌മെന്റ് കോർപറേഷന്റെ (ഹാൻവീവ്‌) ഷോറുമുകൾ പഴയ നടക്കാവ്‌ റോഡിലും കരുണാകരൻ നമ്പ്യാർ റോഡിലുമാണ്. ഇവിടെ 20 ശതമാനം റിബേറ്റുമുണ്ട്‌. 
തൃശൂർ നഗരത്തിൽ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ റൗണ്ട് നോർത്ത് പള്ളിത്താമം ബിൽഡിങ്ങിലെ ഖാദി ഭവനും പുറമെ പാലസ് റോഡിലും ഒളരി ഇഎസ്ഐക്കും സമീപവും കേരള വില്ലേജ് ആൻഡ്‌ ഇൻഡസ്ട്രീസ് അസോസിയേഷന്റെ ഖാദി ഗ്രമോദ്യോഗ് ഭവനുകൾ തൃശൂർ റൗണ്ട് നോർത്തിലും വെസ്റ്റ് നടുവിലാലിലുമാണ്. ഇവിടെ 30 ശതമാനം റിബേറ്റുമുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top