പുതുക്കാട്
ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്കിൽ ഡെവലപ്മെന്റ് സെന്റർ കമ്മിറ്റി രൂപീകരിച്ചു.കെ കെ രാമചന്ദ്രൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ്, ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ്, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ കെ പി സംഗീത, പുതുക്കാട് ജിവിഎച്ച്എസ് പ്രധാനധ്യാപിക എം പി ബിന്ദു, ബിആർസി കോ ഓർഡിനേറ്റർ വി ബി സിന്ധു എന്നിവർ സംസാരിച്ചു.
സമഗ്ര ശിക്ഷാ കേരളം കൊടകര ബിആർസിയുടെ നേതൃത്വത്തിൽ സ്റ്റാർസ് പദ്ധതി പ്രകാരമാണ് സ്‌കിൽ ഡെവലപ്മെന്റ് സെന്റർ അനുവദിച്ചിട്ടുള്ളത്. തൊഴിൽ സാധ്യതയുള്ള അറിവും നൈപുണ്യവും നൽകുക എന്നതാണ് ലക്ഷ്യം. എഐ മെഷീൻ ലേണിങ്, ജൂനിയർ ടെലികോം ഡാറ്റ അനലിസ്റ്റ്, ഇലക്ട്രിക്കൽ വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ ( ഓട്ടോമൊബൈൽ ) കോഴ്സുകളാണ് ആരംഭിക്കുന്നത്. 21.5 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. എസ്എസ്എൽസി പൂർത്തിയാക്കിയ 15 മുതൽ 23 വയസ്സുവരെയുള്ള വിദ്യാർഥികൾക്കാണ് പ്രവേശനാനുമതി. ഫോൺ : 9447619164.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..