22 December Sunday

തണൽ കെട്ടിടം
തുറക്കാത്തതിനെതിരെ
പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

തണല്‍ കെട്ടിടം തുറന്നു പ്രവര്‍ത്തിക്കാത്തതിനെതിരെ വാര്‍ഡില്‍ നടന്ന പ്രതിഷേധം

ആമ്പല്ലൂർ 
അളഗപ്പനഗര്‍ പഞ്ചായത്ത്‌ പയ്യാക്കര വാര്‍ഡിലെ തണല്‍ കെട്ടിടം തുറന്നു പ്രവര്‍ത്തിക്കാത്തതിനെതിരെ വയോജനങ്ങൾ പ്രതിഷേധിച്ചു. പൂട്ടിയിട്ട കെട്ടിടത്തിന് മുമ്പിൽ പ്ലക്കാർഡുയർത്തിയായിരുന്നു പ്രതിഷേധം. 2020 ൽ  ഉദ്ഘാടനം കഴിഞ്ഞ കെട്ടിടം വയോജനങ്ങള്‍ക്കായി തുറന്നുകൊടുക്കുക, മാനസികോല്ലാസത്തിനുള്ള  സജ്ജീകരണങ്ങൾ ഒരുക്കുക, വൈദ്യുതി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. സെക്രട്ടറിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ വൈദ്യുതി രണ്ട്‌ മാസമായി വിച്ഛേദിച്ചിരിക്കുകയാണ്. കെട്ടിടത്തിന്റെ താക്കോൽ കോൺഗ്രസ്‌ വാർഡ് അംഗം കൈവശം വച്ചിരിക്കുകയാണെന്നും പരാതിയുണ്ട്. ഗ്രാമ സഭയിൽ അടക്കം പലതവണ പരാതിപ്പെട്ടിട്ടും അധികൃതരെ ബന്ധപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയ ബ്ലോക്ക് പഞ്ചായത്ത് അംഗം ടെസി വില്‍സന്‍ പറഞ്ഞു. കെ വി സണ്ണി, ഉഷ ഉണ്ണി എന്നിവര്‍ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top