17 December Tuesday

കാട്ടാനക്കൂട്ടം ആദിവാസി സങ്കേതത്തിലെ വീട് തകര്‍ത്തു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024
ചാലക്കുടി
കാട്ടാനക്കൂട്ടം ആദിവാസി സങ്കേതത്തിലെ വീട് തകർത്തു. മലക്കപ്പാറ അരേകാപ്പ് സങ്കേതത്തിലെ ബാലൻ മണിയുടെ വീടാണ്‌ തകർത്തത്‌.  ഷീറ്റ് മേഞ്ഞ വീടിന്റെ പിൻഭാഗത്തെ മുറിയാണ് തകർന്നിരിക്കുന്നത്. ചുവരുകളും വാതിലും ആനക്കൂട്ടം കുത്തിമറിച്ചിട്ടു. ചൊവ്വ പുലർച്ചെ മൂന്നോടെയാണ്‌ സംഭവം. ബാലന്റെ ഭാര്യയുടെ ചികിത്സാർത്ഥം കുറച്ച് ദിവസങ്ങളായി ഇവർ വെറ്റിലപ്പാറയിലാണ് താമസം. സംഭവ സമയത്ത് വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ അപകടം ഒഴിവായി. ശബ്ദം കേട്ട് സമീപവാസികൾ ഓടിക്കൂടി ബഹളം വച്ചാണ് ആനക്കൂട്ടത്തെ ഓടിച്ചുവിട്ടത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top