14 November Thursday
ഡിഎഡ് സ്പെഷ്യൽ എഡ്യൂക്കേഷൻ

ഒന്നാം റാങ്ക് നിപ്മറിലെ വിദ്യാർഥിക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

ഇ എൻ റംസാന

മാള 
റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ  ദേശീയ തലത്തിൽ നടത്തിയ സ്പെഷ്യൽ എഡ്യുക്കേഷൻ ഡിപ്ലോമ പരീക്ഷയിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ്‌ റീഹാബിലിറ്റേഷന് (നിപ്മർ) നേട്ടം. നിപ്മറിലെ വിദ്യാർഥിയും തൃശൂർ എടമുട്ടം സ്വദേശിനിയുമായ ഇ എൻ റംസാനയാണ് ദേശീയ തലത്തിൽ ഒന്നാം റാങ്ക് നേടിയത്. ജൂണിൽ നടന്ന അവസാന വർഷ പരീക്ഷയിൽ 94.21 ശതമാനം മാർക്ക് നേടിയാണ് റംസാനയുടെ നേട്ടം. ഡൽഹിയിൽ നടന്ന ചടങ്ങിൽ  കേന്ദ്ര സാമൂഹ്യ നീതി -ശാക്തീകരണ വകുപ്പ് മന്ത്രി ഡോ. വീരേന്ദ്ര കുമാർ പുരസ്‌കാരം സമ്മാനിച്ചു. നിപ്മറിലെ ഡി എഡ് മൂന്നാം ബാച്ച് വിദ്യാർഥിയാണ് റംസാന. ദേശീയ തലത്തിൽ മികച്ച വിജയം കരസ്ഥമാക്കിയ റംസാനായെ മന്ത്രി ഡോ. ആർ ബിന്ദു അഭിനന്ദിച്ചു. ഉപ്പ: ഇ യു നസീർ. ഉമ്മ: അബ്സത്ത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top