തൃശൂർ
പട്ടിക വിഭാഗത്തിന്റെ സംവരണം തകർക്കുന്ന സുപ്രീം കോടതി വിധി സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ കേന്ദ്ര സർക്കാർ ഭരണഘടന ഭേദഗതി കൊണ്ടുവരിക, ജാതി സെൻസസ് നടത്തുക, സ്വകാര്യ മേഖലയിൽ തൊഴിൽ സംവരണം അഖിലേന്ത്യ തലത്തിൽ നിയമം മൂലം നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് പികെഎസ് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ വ്യാഴാഴ്‌ച തൃശൂർ പട്ടാളം റോഡിലുള്ള ബിഎസ്‌എൻഎൽ ഓഫീസിലേക്ക് മാർച്ച് നടത്തും. സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് തൃശൂർ സിഎംഎസ് സ്‌കൂൾ പരിസരത്ത് നിന്ന് പ്രകടനം ആരംഭിക്കും. മാർച്ചിൽ മുഴുവൻ പ്രവർത്തകരും അണിനിരക്കണമെന്ന് പികെഎസ് ജില്ലാ സെക്രട്ടറി കെ വി രാജേഷും പ്രസിഡന്റ് ഡോ. എം കെ സുദർശനും അഭ്യർഥിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..