22 December Sunday

കോടിയേരിയുടെ സ്‌മരണ പുതുക്കി നാട്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

കോടിയേരി ബാലകൃഷ്‌ണൻ ചരമവാർഷിക ദിനത്തോടനുബന്ധിച്ച്‌ തൃശൂർ സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസിൽ 
ജില്ലാ സെക്രട്ടറി എം എം വർഗീസ്‌ പതാക ഉയർത്തുന്നു

തൃശൂർ
സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ രണ്ടാം ചരമവാർഷികം  ജില്ലയിൽ സമുചിതം ആചരിച്ചു. കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയരംഗത്തെ സജീവസാന്നിധ്യവുമായിരുന്ന പ്രിയ നേതാവിന്റെ ഓർമദിന പരിപാടികളിൽ നാടാകെ പങ്കാളികളായി.   സിപിഐ എം ഓഫീസുകൾ അലങ്കരിച്ച്‌ പാർടി പതാക ഉയർത്തി. വിവിധ ബ്രാഞ്ച് കേന്ദ്രങ്ങളിൽ പതാക ഉയർത്തലും പ്രഭാതഭേരിയും നടന്നു.  അനുസ്‌മരണ യോഗങ്ങളും ചേർന്നു.
സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസിൽ ജില്ലാസെക്രട്ടറി എം എം വർഗീസ് പതാക ഉയർത്തി.  അനുസ്‌മരണ പ്രഭാഷണവും നടത്തി. ജില്ലാസെക്രട്ടറിയറ്റംഗം പി കെ ഷാജൻ അധ്യക്ഷനായി. ജില്ലാസെക്രട്ടറിയറ്റംഗം യു പി ജോസഫ്‌, ഏരിയ സെക്രട്ടറി കെ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. സിപിഐ എം ദേശാഭിമാനി ലോക്കൽകമ്മിറ്റി സംഘടിപ്പിച്ച  അനുസ്‌മരണം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം  എ സി മൊയ്‌തീൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. ന്യൂസ്‌ എഡിറ്റർ ഇ എസ്‌ സുഭാഷ്‌ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി എ ജി സന്തോഷ്‌, ടോം പനയ്‌ക്കൽ, പി ആർ ശ്രീദേവി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top