22 December Sunday
രക്തദാനം

ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി പുരസ്‌കാരം ഏറ്റുവാങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ രക്തദാനം ചെയ്‌ത സംഘടനയ്‌ക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ്‌ ഡിവൈഎഫ്ഐ തൃശൂർ ജില്ലാ
സെക്രട്ടറി വി പി ശരത്ത്‌ പ്രസാദിന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങുന്നു

 
തൃശൂർ 
സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ രക്തദാനം ചെയ്‌ത സംഘടനക്കുള്ള സംസ്ഥാന സർക്കാരിന്റെ  അവാർഡ്‌ ഡിവൈഎഫ്ഐ തൃശൂർ ജില്ലാ കമ്മിറ്റി ഏറ്റുവാങ്ങി. 2023 ഒക്‌ടോബർ ഒന്നു മുതൽ 2024 ആഗസ്‌ത്‌ 31 വരെ 4953 യൂണിറ്റ്‌ രക്തമാണ്‌ ജില്ലാ കമ്മിറ്റി ദാനം ചെയ്‌തത്‌. മാർച്ചിൽ തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ മെഗാ രക്തദാന ക്യാമ്പും സംഘടിപ്പിച്ചിരുന്നു. ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയകൾക്ക് രക്തം ലഭിക്കാൻ ക്ഷാമത്തെ തുടർന്നാണ്‌  മെഗാ രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചത്‌. മെഡിക്കൽ കോളേജിൽ ദിവസവും നൽകുന്ന പൊതിച്ചോറിനൊപ്പം 25 പ്രവർത്തകർ ചുരുങ്ങിയത്‌ രക്തംദാനം ചെയ്യുന്നു. 
നിലമ്പൂർ ഐഎംഐയിൽ നടന്ന ചടങ്ങിൽ ഡിവൈഎഫ്‌ഐ  ജില്ലാ കമ്മിറ്റിക്ക്‌ വേണ്ടി  സെക്രട്ടറി വി പി ശരത്ത്‌പ്രസാദ്‌, ട്രഷറർ കെ എസ്‌ സെന്തിൽകുമാർ, സംസ്ഥാന കമ്മിറ്റിയംഗം സുകന്യ ബൈജു എന്നിവർ ചേർന്ന്‌ പുരസ്‌കാരം ഏറ്റുവാങ്ങി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top