22 December Sunday

തെരഞ്ഞെടുപ്പിൽ കുഴൽപ്പണം 
ഇറക്കിയിട്ടുണ്ടോയെന്ന്‌ അന്വേഷിക്കണം: സജി ചെറിയാൻ

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2024
തൃശൂർ
കൊടകര കുഴൽപ്പണ  കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ പശ്‌ചാത്തലത്തിൽ   വിശദമായ അന്വേഷണം വേണമെന്ന് മന്ത്രി സജി ചെറിയാൻ.   ഇക്കഴിഞ്ഞ  പാർലമെന്റ്‌  തിരഞ്ഞെടുപ്പിലും ബിജെപി  കുഴൽ  പണം ഇറക്കിയിട്ടുണ്ടോയെന്ന്‌  അന്വേഷിക്കണം. തൃശൂരിൽ മാധ്യമ പ്രവർത്തകരോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.   
 സുരേഷ് ഗോപി അന്വേഷണത്തോട് സഹകരിച്ചാലും ഇല്ലെങ്കിലും  പൂരം അലങ്കോലമാക്കാൻ നടന്ന ശ്രമങ്ങളിൽ  അന്വേഷണം നടക്കും. അന്വേഷണത്തിനോട് കേന്ദ്രമന്ത്രി എന്ന നിലയ്ക്ക് സഹകരിക്കുമെന്ന്‌  കരുതുന്നതായും മന്ത്രി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top