ചേലക്കര
കൊടകര സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ സിപിഐ എം തിരക്കഥയാണെന്ന് ബിജെപി നേതാവ് വി മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണത്തിൽ ആശങ്കയോ പേടിയോ ഇല്ല. സിനിമ എടുക്കാനുള്ള ആളുകൾക്ക് തിരക്കഥക്കായി സതീഷിനെ സമീപക്കാം. തെളിവ് ഇഡിക്ക് കൈമാറട്ടെ.
എകെജി സെന്ററിൽ നിന്നുള്ള തിരക്കഥ എങ്ങനെ ഇഡി അന്വേഷിക്കും. വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാർ സാമ്പത്തിക സഹായം നൽകിയിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..