27 December Friday

സുരേഷ് ഗോപിയുടെ പ്രസ്താവന 
ദുരൂഹം: മുഹമ്മദ്‌ റിയാസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2024

 തൃശൂർ

കൊടകര കേസ് സിബിഐ അന്വേഷിക്കട്ടെയെന്ന  സുരേഷ് ഗോപിയുടെ പ്രസ്താവനയിൽ ഗൂഡ ലക്ഷ്യമെന്ന്‌ മന്ത്രി  പി എ മുഹമ്മദ് റിയാസ്. ബിജെപി അതിന്റെ ഉപകരണമായി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നു.  അത് ശരിവെക്കുന്നതാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന . തൃശൂരിൽ മാധ്യമ പ്രവർത്തകരോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  
 എന്തുകൊണ്ടാണ് ഈ വിഷയത്തിൽ കേന്ദ്ര ഏജൻസികൾ നിലപാട് എടുക്കാത്തത്. ജനാധിപത്യത്തിന് മുകളിൽ പണാധിപത്യം ഉയരുകയാണ്‌. അത് കേരളത്തിൽ നടപ്പാക്കാൻ പറ്റുന്നില്ലെന്നും മന്ത്രി പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top