ഗുരുവായൂർ
ഗുരുവായൂർ നഗരസഭ നേതൃത്വത്തിൽ ഗുരുവായൂർ സത്യഗ്രഹ സ്മരണ പുതുക്കി. സത്യഗ്രഹ അനുസ്മരണസമ്മേളനവും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു. എൻ കെ അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അധ്യക്ഷനായി. ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ മുഖ്യാതിഥിയായി. ശങ്കരാചാര്യ സംസ്കൃത സർവകലാശാല അധ്യാപകൻ ഡോ. അമൽ സി രാജൻ അനുസ്മരണ പ്രഭാഷണം നടത്തി.
ചടങ്ങിനോടനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്രത്തെ ഹരിത തീർഥാടന ടൂറിസ്റ്റ് കേന്ദ്രമാക്കിയുളള പ്രഖ്യാപനവും, നഗരസഭ ഹരിത കർമസേനാംഗങ്ങളുടെ അനുഭവങ്ങൾ പറയുന്ന ‘ഒറ്റമരതണലിൽ’ ഹ്രസ്വചിത്രത്തിന്റെ ആദ്യപ്രദർശനവും നടന്നു. വൈസ് ചെയര്‍പേഴ്‌സണ്‍ അനീഷ്മ ഷനോജ്, സ്ഥിരം സമിതി അധ്യക്ഷരായ എ എസ് മനോജ്, എ സായിനാഥൻ, ഷൈലജ സുധൻ, ബിന്ദു അജിത് കുമാർ, എ എം ഷഫീർ, നവകേരള മിഷൻ ജില്ലാ കോ –-ഓർഡിനേറ്റർ സി ദിദിക എന്നിവർ സംസാരിച്ചു.
ദേവസ്വം നേതൃത്വത്തിൽ കൗസ്തുഭം റെസ്റ്റ് ഹൗസിന് സമീപത്തെ ക്ഷേത്രപ്രവേശന സത്യഗ്രഹ സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചനയോടെയാണ് സത്യഗ്രഹ വാർഷികം തുടങ്ങിയത്. ‘ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹത്തിന്റെ പ്രസക്തി’ എന്ന വിഷയത്തിൽ നടന്ന സെമിനാർ ദേവസ്വം ചെയർമാൻ ഡോ.വി കെ വിജയൻ ഉദ്ഘാടനം ചെയ്തു. ഭരണ സമിതി അംഗം സി മനോജ് അധ്യക്ഷനായി. കെ പി വിശ്വനാഥൻ, അഡ്വ.ഇ രാജൻ, രാധാകൃഷ്ണൻ കാക്കശേരി എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..