04 December Wednesday

കീറിയ നോട്ട് മാറ്റിത്തന്നില്ല; സാധനം 
വാങ്ങാനെത്തിയ ആള്‍ കട അടിച്ചു തകര്‍ത്തു

വെബ് ഡെസ്‌ക്‌Updated: Monday Dec 2, 2024

വരന്തരപ്പിള്ളി 

കീറി ഒട്ടിച്ച 50 രൂപയുടെ നോട്ട് മാറ്റി നൽകണമെന്ന് പറഞ്ഞ ദേഷ്യത്തിൽ സാധനം വാങ്ങാനെത്തിയ ആൾ ബേക്കറി അടിച്ചുതകർത്തു. വരന്തരപ്പിള്ളി  പൗണ്ട് സെന്ററിൽ ശങ്കര സ്നാക്സ് എന്ന കടയാണ് അടിച്ചുതകര്‍ത്തത്. 
ശനിയാഴ്ച രാത്രി എട്ടോടെയാണ് സംഭവം. 70 രൂപയുടെ സാധനങ്ങളാണ് ഇയാൾ വാങ്ങിയത്. ഇതിനായി നൽകിയ നോട്ടുകളിൽ ഉണ്ടായിരുന്ന 50 രൂപയുടെ കീറിയ നോട്ട് ഒട്ടിച്ച നിലയിലായിരുന്നു. 
ഈ രൂപ എടുക്കില്ലെന്നും മാറ്റി നൽകണമെന്നും കടയുടമ പറഞ്ഞതോടെ കുറച്ചുകഴിഞ്ഞ് വരാമെന്ന് പറഞ്ഞ് വാങ്ങിയ സാധനങ്ങൾ എടുക്കാതെ ഇയാൾ മടങ്ങി. പിന്നീട് രണ്ടുമണിക്കൂറിന് ശേഷം മദ്യലഹരിയിൽ എത്തിയ ഇയാൾ കടയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ചില്ല് അലമാരകൾ തകർക്കുകയും സാധനങ്ങൾ വലിച്ചെറിയുകയും ചെയ്തു. ആക്രമണ ദൃശ്യങ്ങൾ കടയിലെ സിസിടിവി കാമറയിൽ പതിഞ്ഞു. കടയിലെ ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വരന്തരപ്പിള്ളി പൊലീസ് ഇയാളെ പിടികൂടിയെങ്കിലും വിട്ടയച്ചു. ഏകദേശം നാല് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി പറയുന്നു. കടയുടമ മണ്ണുത്തി വേങ്ങത്താനത്തിൽ വിനോദ് പൊലീസിൽ പരാതി നൽകി. പൊലീസ് സ്റ്റേഷനിലേക്ക് ഇരുവരെയും ഞായറാഴ്ച വിളിപ്പിച്ചെങ്കിലും അവർ വന്നില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top