04 December Wednesday

ചെസ് ചാമ്പ്യൻഷിപ്പിൽ ഹോളി ഗ്രേസിന് ഓവറോൾ കിരീടം

വെബ് ഡെസ്‌ക്‌Updated: Monday Dec 2, 2024
തൃശൂർ
ചെസ് തൃശൂർ സംഘടിപ്പിച്ച തൃശൂർ ജില്ലാ ഇന്റർ - സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പിൽ മാള  ഹോളി ഗ്രേസ് അക്കാദമി ഓവറോൾ ജേതാക്കളായി.    ഹൈസ്‌കൂൾ,  ഹയർ സെക്കൻഡറി ആൺ വിഭാഗത്തിലും  പെൺ വിഭാഗത്തിലും  ഹോളി ഗ്രേസ്  ഒന്നാം സ്ഥാനത്ത്‌ എത്തി. യു പി ആൺ വിഭാഗത്തിൽ രാമവർമപുരം കേന്ദ്രീയ വിദ്യാലയവും  പെൺ വിഭാഗത്തിൽ  ഹോളി ഗ്രേസ് അക്കാദമിയും ജേതാക്കളായി. 
എൽപി ആൺ വിഭാഗത്തിൽ തൃശൂർ  ദേവമാതാ പബ്ലിക് സ്കൂളും പെൺ വിഭാഗത്തിൽ ഹോളി ഗ്രേസ് അക്കാദമിയേും ജേതാക്കളായി.  
വ്യക്തിഗത മത്സരവിജയികൾ 1, 2 ക്രമത്തിൽ:
ഹൈസ്കൂൾ  ആൻഡ്‌  ഹയർ സെക്കൻഡറി  ആൺ വിഭാഗം–-
രഹാൻ മാലിക്ക് (ഹോളി ഗ്രേസ്  ),  മാനവ് കേഴ്സി ബിനോയ് (ജിവിഎച്ച്എസ്എസ്  വലപ്പാട്). പെൺ വിഭാഗം–- അലീന ലിയോ (തൃശൂർ സെന്റ്‌ ജോസഫ്സ് എസ്‌സിജിഎച്ച്എസ്), മാൻഹാ ജാഫർ (ഹോളി ഗ്രേസ് അക്കാദമി). 
 യുപി ആൺ വിഭാഗം–-  അഭിനവ് കൃഷ്ണ (രാമവർമപുരം കേന്ദ്രീയ വിദ്യാലയം),  ഏബൽ ജോൺ ആൾഡ്രിൻ ( കോട്ടപ്പുറം സെന്റ്‌ ആൻസ് എച്ച്എസ്എസ്).  പെൺ വിഭാഗം–-  പി ശ്രീലക്ഷ്മി  ( പൂച്ചെട്ടി ഭാരതീയ വിദ്യാഭവൻ),  തേജസി ശ്രീനിവാസ് ( മതിലകം സെന്റ്‌ ജോസഫ്സ്).  
 എൽപി ആൺ വിഭാഗം–-  യോഹാൻ ജോൺ തോപ്പിൽ ( തൃശൂർ ദേവമാതാ  പബ്ലിക് സ്കൂൾ),  യഷ്വാസിൻ നിരാമയ് ( ഏങ്ങണ്ടിയൂർ സരസ്വതി വിദ്യാനികേതൻ ).   പെൺ വിഭാഗം–-  ഗയാ റഷീദ് (പൂങ്കുന്നം ഹരിശ്രീ വിദ്യാനിധി സ്കൂൾ ), പാർവതി സിനേഷ് (ഹോളി ഗ്രേസ് അക്കാദമി).
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top