കൊടകര
നിർത്തിയിട്ട ബൈക്ക് കത്തി നശിച്ചതായി പരാതി. കൊടകരയിൽ മേൽപ്പാലത്തിന് താഴെ നിർത്തിയ ചെങ്ങാലൂർ സ്വദേശിയുടെ ഹീറോ ഹോണ്ട ബൈക്ക് ആണ് ഞായറാഴ്ച പുലർച്ചെ കത്തി നശിച്ചത്. പുതുക്കാട് നിന്നും അഗ്നിരക്ഷാസേനയെത്തി തീയണച്ചു. ബൈക്ക് പൂർണമായും കത്തിനശിച്ചു. സമീപത്തുണ്ടായിരുന്ന മറ്റൊരു ബൈക്കിന് ഭാഗികമായി തീപിടിച്ചു. തൃശൂരിൽ നിന്നുള്ള ഫോറൻസിക്ക് വിദഗ്‌ധരും കൊടകര പൊലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..