കുന്നംകുളം
സി വി ശ്രീരാമന്റെയും കോവിലന്റെയും തട്ടകത്ത് ഇനി കലയുടെ രാപ്പകലുകൾ. ജില്ലയുടെ കൗമാരം കുന്നംകുളത്ത് സംഗമിക്കും. ഇക്കുറി ആദിവാസി കലാരൂപങ്ങളും അരങ്ങേറുമെന്നത് സവിശേഷത. തൃശൂർ റവന്യൂജില്ലാ കലോത്സവത്തിനുള്ള ഒുരുക്കങ്ങൾ പൂർത്തിയായി. 3, 5, 6, 7 തീയതികളിലാണ് കലാമേള.
17 വേദികളിലായാണ് മത്സരം. കുന്നംകുളം ഗവ. മോഡൽ ബോയ്സ് സ്കൂളിലാണ് കലോത്സവത്തിന്റെ പ്രധാന വേദി ഉൾപ്പടെ കൂടുതൽ വേദികൾ. - മീഡിയ പവലിയനുകൾ, പ്രോഗ്രാം, ട്രോഫി കമ്മിറ്റികൾ എല്ലാം ഇവിടെയാണ് പ്രവർത്തിക്കുക. നഗരസഭ ടൗൺഹാളും പ്രധാന വേദിയാണ്. ചിറളയം വൈഎംസിഎ ഹാളിനോടനുബന്ധിച്ചാണ് ഭക്ഷണ പന്തൽ ഒരുക്കിയിട്ടുള്ളത്.
കലോത്സവത്തിന്റെ ഭാഗമായ സാംസ്കാരിക ഘോഷയാത്ര ചൊവ്വ പകൽ മൂന്നിന് ഗവ. മോഡൽ ബോയ്സ് സ്കൂളിൽ നിന്നും ആരംഭിക്കും. ആദ്യദിനം തന്നെ നൃത്ത ഇനങ്ങൾ ഉൾപ്പടെ സ്‌റ്റേജ് മത്സരങ്ങൾ അരങ്ങേറും. അഞ്ചിന് ആദിവാസി കലാരൂപങ്ങളായ ഇരുള നൃത്തം പണിയ നൃത്തം അരങ്ങേറും. രാഷ്ട്രീയ-കലാ-സാംസ്കാരിക - സഹിത്യ നായകൻമാർ അണിചേരും. വിവിധ സന്നദ്ധ സംഘടനകളും ഘോഷയാത്രയുടെ ഭാഗമാകും. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ഉപജില്ലയ്ക്ക് സമ്മാനിക്കാനുള്ള സ്വർണക്കപ്പ് തൃശൂരിൽ നിന്നും കൊണ്ടുവന്ന് ഘോഷയാത്രയുടെ ഭാഗമാകും. കലോത്സവത്തെ മികവുറ്റതാക്കാൻ മികച്ച സൗകര്യങ്ങളാണ് സംഘാടക സമിതി ഒരുക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..