25 November Monday

ആശ്വാസം പകർന്ന്‌ 
കരുതൽ വാസ കേന്ദ്രങ്ങൾ

വെബ് ഡെസ്‌ക്‌Updated: Thursday Jun 3, 2021
 
തൃ-ശൂർ-
കോവിഡ്- വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിൽ സജ്ജമാക്കിയ കരുതൽവാസ കേന്ദ്രങ്ങൾ (ഡിസിസി) നടത്തി വരുന്നത്- മികച്ച പ്രവർത്തനങ്ങൾ. രോഗ ലക്ഷണങ്ങളില്ലാതെ കോവിഡ്- പോസിറ്റീവ്- ആയവർക്കും വലിയ വീടോ മറ്റു സൗകര്യങ്ങളോ ഇല്ലാത്തവർക്കും ആശ്രയമാവുകയാണ് ജില്ലയിലെ കരുതൽവാസ കേന്ദ്രങ്ങൾ. 
രണ്ടാം തരംഗം രൂക്ഷമായപ്പോൾ ജില്ലയിൽ 112 കരുതൽവാസ കേന്ദ്രങ്ങളാണ് ജില്ലാഭരണം തയ്യാറാക്കിയത്-. ഇതിൽ 4412 ബെഡുകളും സജ്ജമാക്കി. നിലവിൽ 1400   രോഗികൾ ഇവിടെയുണ്ട്-. കോർപറേഷൻ, നഗരസഭകൾ, പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് ജില്ലയിലെ കരുതൽവാസ കേന്ദ്രങ്ങളുള്ളത്-.
  കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്- കലക്ടറേറ്റിൽ സജ്ജമാക്കിയിട്ടുള്ള കോവിഡ്- കൺട്രോൾ റൂം (സിസിസി) ആണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലാണ് ഇവയുടെ പ്രവർത്തനം എന്നതിനാൽ ഇവിടെ പ്രവേശിക്കപ്പെട്ടവർക്ക്- സുരക്ഷിത സൗകര്യങ്ങളാണ് നൽകുന്നത്-. കരുതൽവാസ കേന്ദ്രങ്ങളെ സ്-ത്രീ പുരുഷ വാർഡുകളാക്കി തിരിച്ചാണ് പ്രവർത്തനം.
കേന്ദ്രത്തിലെ  വാർഡിനോട്- ചേർന്ന് മെഡിക്കൽ റൂം, സ്റ്റാഫ്- എന്നിവയും സജ്ജമാക്കിയി-ട്ടു-ണ്ട്.--
  രോഗികളെ എത്തിക്കുന്നതിന് ആംബുലൻസും മറ്റ് വാഹന സൗകര്യവും അതത്- തദ്ദേശ സ്ഥാപനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്-. നോഡൽ ഓഫീസറുടെ നേതൃത്വത്തിൽ  കമ്യൂണിറ്റി കിച്ചൻ വഴി മൂന്നു നേരം ഭക്ഷണ വിതരണവും നടത്തുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top