കൊടകര
മേളകലാസംഗീത സമിതിയുടെ കീഴില്‍ പുത്തൂക്കാവ് ദേവീക്ഷേത്രത്തില്‍ പഞ്ചാരിമേളത്തില്‍ പരിശീലനം നേടിയ വിദ്യാര്‍ഥികളുടെ അരങ്ങേറ്റം ഞായർ വൈകിട്ട് ആറിന് ക്ഷേത്രത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പെരുവനം കുട്ടന്‍മാരാര്‍ ഉദ്ഘാടനം ചെയ്യും. കൊടകര ഉണ്ണിയുടെ ശിക്ഷണത്തില്‍ മേളം അഭ്യസിച്ച 24 പേരാണ് പഞ്ചാരിയുടെ പതികാലം മുതല്‍ കൈയും കോലും ഉപയോഗിച്ച് കൊട്ടിക്കയറുന്നത്. അരങ്ങേറ്റമേളത്തിന് കുറുംകുഴല്‍, കൊമ്പ്, വലംതല, ഇലത്താളം എന്നിവക്ക് കൊടകര അനൂപ്, മച്ചാട് പത്മകുമാര്‍, കണ്ണമ്പത്തൂര്‍ വേണുഗോപാല്‍, കുമ്മത്ത് നന്ദനന്‍ എന്നിവരുടെ നേതൃത്വത്തില്‍ 80 ല്‍പ്പരം സഹമേളക്കാര്‍ പങ്കെടുക്കും.
പുതിയ ബാച്ച് വിജയദശമി ദിനത്തിൽ രാവിലെ 8 ന് പുത്തുകാവ് ക്ഷേത്രത്തില്‍ ആരംഭിക്കും. ആണ്‍പെണ്‍ വ്യത്യാസമില്ലാതെ 10 വയസ്സിനുമുകളില്‍ പ്രായമുള്ളവർക്ക് ചേരാം. വാര്‍ത്താസമ്മേളനത്തില്‍ സമിതി പ്രസിഡന്റ് പി എം നാരായണമാരാര്‍, സെക്രട്ടറി കൊടകര ഉണ്ണി, വൈസ് പ്രസിഡന്റ് കണ്ണമ്പത്തൂര്‍ വേണുഗോപാല്‍, കമ്മിറ്റി അംഗങ്ങളായ സുരേഷ് തൊറവ്, ജയകൃഷ്ണന്‍ കാവില്‍ എന്നിവര്‍ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..