കൊടകര
മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി കൊടകര പഞ്ചായത്തിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു. ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് ലോക വയോജന ദിന ഉദ്‌ഘാടനവും ഡിജി കൊടകര പ്രഖ്യാപനവും നടത്തി. ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, അസി.സെക്രട്ടറി എം എ സുനിൽകുമാർ, ബോട്ടിൽ ബൂത്ത് നിർവഹണ ഉദ്യോഗസ്ഥൻ വിഇഒ സി എസ് സന്തോഷ്, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ലിധിൻ ദേവസി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ജി രജീഷ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..