22 December Sunday

നിരീക്ഷണ കാമറ സ്ഥാപിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 3, 2024

നിരീക്ഷണ കാമറ മാള എസ്‌എച്ച്‌ഒ സജിൻ ശശി സ്വിച്ച് ഓൺ ചെയ്യുന്നു

മാള

അന്നമനട പഞ്ചായത്ത്  പുറക്കുളം ശിശു വയോജന പാർക്കിൽ നിരീക്ഷണ കാമറ സ്ഥാപിച്ചു. കാമറയുടെ സ്വിച്ച് ഓൺ മാള   എസ്‌എച്ച്‌ഒ  സജിൻ ശശി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ പി വി വിനോദ് അധ്യക്ഷനായി.   പാർക്കിന്‌ മുൻഭാഗങ്ങളിൽ  അപകടങ്ങൾ വർധിച്ചതിനെത്തുടർന്നാണ്‌ പാർക്ക്‌ സംരക്ഷണ സമിതി  നിരീക്ഷണ കാമറ  സ്ഥാപിച്ചത്‌. പൊതുജന പങ്കാളിത്തത്തോടെ സമാഹരിച്ച 60,000 രൂപ ചെലവഴിച്ചാണ് കാമറ സ്ഥാപിച്ചത്. ഈ പാർക്കിനെ വഴിയോര വിശ്രമ കേന്ദ്രമാക്കി മാറ്റുന്ന പ്രവർത്തനങ്ങളും   പഞ്ചായത്ത് തുടക്കം കുറിച്ചു.  ഭാരവാഹികളായ  ജോസ് മാനാടൻ,  എം ജെ ബാബു,  ടി കെ സതീശൻ, ഡോ. സി പി ഷാജി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top