ചാലക്കുടി/പാലപ്പിള്ളി
തോട്ടം തൊഴിലാളികളുടൈ ലയത്തിനു നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. കാലടി പ്ലാന്റേഷൻ അതിരപ്പിള്ളി എസ്റ്റേറ്റ് പത്താം ബ്ലോക്കിലെ തൊഴിലാളി സത്യന്റെയും വലിയകുളം കുന്നേക്കാടന്‍ ഷമീറിന്റെയും താമസ സ്ഥലത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ബുധനാഴ്ച സത്യനും കുടുംബവും വീട്ടിലില്ലാത്തപ്പൊൾ ആയിരുന്നു സംഭവം. ബഹളം കേട്ടെത്തിയ അയൽവാസികളാണ് കാട്ടാനക്കൂട്ടത്തെ തുരത്തിയോടിച്ചത്.
ചൊവ്വാഴ്ച പുലർച്ചെ ഷമീറിന്റെ വിടിന് പുറകിലെ റബര്‍ത്തോട്ടം കടന്നാണ് ആനക്കൂട്ടം എത്തിയത്. വീടിന്റെ അടുക്കള പൂര്‍ണമായും വെള്ളം ടാങ്ക്, പാത്രങ്ങള്‍, മേല്‍ക്കൂരയിലെ ഷീറ്റ്, കോണ്‍ക്രീറ്റ് കാലുകള്‍ എന്നിവയും തകര്‍ത്തു. ഷീറ്റ് തകരുന്ന ശബ്ദം കേട്ടാണ് വീട്ടുകാര്‍ എണീറ്റത്. അടുക്കള ഭാഗത്ത് കാട്ടാനക്കൂട്ടത്തെ കണ്ട് പരിഭ്രാന്തരായ ഇവര്‍ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പടക്കം പൊട്ടിച്ചാണ് ആനക്കൂട്ടത്തെ കാട്ടിലേയ്ക്ക് ഓടിച്ചു കയറ്റിയത്.
പാഡിക്ക് സമീപത്തുനിന്നും മാറിയെങ്കിലും കാട്ടിലേയ്ക്ക് ആനകള്‍ കയറാതെ തോട്ടത്തില്‍ത്തന്നെ തമ്പടിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി എട്ടോടെ വലിയകുളം തോടിനു സമീപവും ആനക്കൂട്ടം ഉണ്ടായിരുന്നു. അതേ ആനകള്‍ തന്നെയാണ് ഇവിടെ വന്നതെന്നും വീട്ടുകാര്‍ പറഞ്ഞു.
തൊഴിലാളികൾ താമസിക്കുന്ന ലായങ്ങൾക്ക് നേരെ കാട്ടാനകളുടെ ആക്രമണം പതിവായി മാറി. സുരക്ഷിതമല്ലാത്ത വീടുകളിൽ ജീവൻ പണയംവച്ചാണ് തൊഴിലാളികൾ താമസിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..