18 November Monday
ഓണം വിപണി

കുടുംബശ്രീ വിറ്റത്‌ 524.175 ടൺ പച്ചക്കറി

അക്ഷിത രാജ്‌Updated: Thursday Oct 3, 2024
തൃശൂർ
ഓണവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാൻ കുടുംബശ്രീയും മുന്നിട്ടിറങ്ങിയപ്പോൾ വിറ്റത്‌ 524.175 ടൺ പച്ചക്കറിയും  170.803 ടൺ പൂക്കളും. ജില്ലയിലെ 16 ബ്ലോക്കുകളിലായി 8974  ജെഎൽജി ഗ്രൂപ്പുകളിലെ 35,896 അംഗങ്ങളും ചേർന്നാണ്‌ കൃഷിയിറക്കിയത്‌. 2333.03 ഏക്കറിലായി 2,389 ജെഎൽജി ഗ്രൂപ്പുകൾ പച്ചക്കറിയും 185 ജെഎൽജി ഗ്രൂപ്പുകൾ 212.8 ഏക്കറിൽ പൂകൃഷിയും ചെയ്‌തിരുന്നു. ഇവ കുടുംബശ്രീ ചന്തകളും  ഓണം  പ്രാദേശിക വിപണികളും വഴിയാണ്‌ വിറ്റത്‌.  
        പച്ചക്കറിയിലൂടെ 2.27 കോടി രൂപ ലഭിച്ചു. 9.54 ലക്ഷം കിലോ പച്ചക്കായ വിറ്റ്‌ 6.61 കോടി രൂപയും കർഷകർക്ക് ലഭിച്ചു. 170.803 ടൺ പൂക്കൾ വിറ്റഴിച്ച് 1.16 കോടി രൂപയുടെ വരുമാനം നേടി. വൈവിധ്യമാർന്ന കൃഷി രീതികളിലൂടെ കർഷകർക്ക് ഉൽപ്പാദനവും വരുമാനവും വർധിപ്പിക്കുകയായിരുന്നു ലക്ഷ്യം. കർഷക  സ്‌ത്രീകൾക്ക്‌ തൊഴിലവസരം  ലഭ്യമാക്കുന്ന പദ്ധതിയിൽ ജമന്തി,  ചെണ്ടുമല്ലി എന്നിവയാണ്‌ പ്രധാനമായും  വിറ്റത്‌. പയർ, പാവൽ, വെണ്ട, പടവലം, നേന്ത്രക്കായ, ചീര, ചേന, തക്കാളി, വഴുതന, മുരിങ്ങ, മുളക് തുടങ്ങിയവയും വിപണിയിലെത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top