24 December Tuesday
മസാല ദോശയിൽ പഴുതാര

മനുഷ്യാവകാശ കമീഷൻ കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024
തൃശൂർ
ഗുരുവായൂർ കിഴക്കേ നടയിലെ  ഇന്ത്യൻ കോഫി ഹൗസിൽ നിന്ന് കഴിച്ച മസാല ദോശയിൽ പഴുതാര കണ്ടെത്തിയെന്ന പരാതിയിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. ഗുരുവായൂർ നഗരസഭാ ഹെൽത്ത് സൂപ്പർവൈസറും (ക്ലീൻ സിറ്റി മാനേജർ), ഹെൽത്ത് ഇൻസ്പെക്ടറും അന്വേഷണം നടത്തി ഏഴു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കമീഷൻ അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു.
ഭക്ഷണം കഴിച്ച കുട്ടികളുടെ പിതാവ് സന്തോഷ് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത വീഡിയോയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top