26 December Thursday

വോട്ട്‌ നിങ്ങൾക്ക്‌ തന്നെ

സ്വന്തം ലേഖകൻUpdated: Sunday Nov 3, 2024

യുആർ പ്രദീപ് ചേലക്കര ടൗണിൽ 
പ്രചാരണത്തിനിറങ്ങിയപ്പോൾ

ചേലക്കര
‘ പറയേണ്ട ആവശ്യമില്ല, വോട്ട്‌ നിങ്ങൾക്ക്‌ തന്നെയാണ്‌ ’–- കടയുടെ മുന്നിൽ ഒട്ടിച്ചിരിക്കുന്ന എൽഡിഎഫ്‌ സ്ഥാനാർഥി യു ആർ പ്രദീപിന്റെ പോസ്റ്റർ ചൂണ്ടിക്കാട്ടി വെങ്കിട്ട രാജൻ പറഞ്ഞു. ചേലക്കര ടൗണിൽ  വോട്ടർമാരെ കാണാനെത്തിയപ്പോഴായിരുന്നു 74 കാരന്റെ പ്രതികരണം. വോട്ടഭ്യർഥിച്ച്‌ എത്തുന്ന ഇടങ്ങളിലെല്ലാം വലിയ പിന്തുണയാണ്‌ യു ആർ പ്രദീപിന്‌ ലഭിക്കുന്നത്‌. ചേലക്കര സെന്ററിന്‌ പുറമേ തിരുവില്വാമല കുത്താമ്പിള്ളിയിലും സ്ഥാനാർഥി സന്ദർശിച്ചു. കുത്താമ്പുള്ളിയിലെ കടകളിലെത്തി ജീവനക്കാരെ കണ്ടു. കുത്താമ്പുള്ളിയുടെ മുഖഛായ മാറ്റുന്ന മായന്നൂർ പാലം പ്രഖ്യാപിച്ചത്‌ യു ആർ പ്രദീപ്‌ എംഎൽഎയായിരിക്കെയാണ്‌. വോട്ട്‌ അഭ്യർഥനയ്‌ക്ക്‌ നാടിനായി കെ രാധാകൃഷ്ണനും പ്രദീപും വഹിച്ച പങ്ക്‌ ഓർമപ്പെടുത്തിയാണ്‌ വോട്ടർമാർ മറുപടി പറഞ്ഞത്‌. വരവൂർ മസ്‌താൻ പള്ളിയിലും  സ്ഥാനാർഥിയെത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top