04 December Wednesday

ക്ലിന്റ് സ്മാരക ബാല 
ചിത്രരചനാ മത്സരം 7ന്

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2024
തൃശൂർ
സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന ക്ലിന്റ് സ്മാരക ബാല ചിത്രരചനാ  ജില്ലാ മത്സരം ശനിയാഴ്ച രാവിലെ പത്തിന് തൃശൂർ ​ഗവ. മോഡൽ ​ഗേൾസ് ഹൈസ്കൂളിൽ നടത്തും.  ജനറൽ ​ഗ്രൂപ്പിൽ മൂന്ന് വിഭാ​ഗങ്ങളിലാണ് (പ്രായം അഞ്ച്–- എട്ട്, ഒമ്പത്–12, 13–16) മത്സരം. ഭിന്നശേഷി വിഭാ​ഗത്തിൽ രണ്ട് വിഭാ​ഗങ്ങളിലായാണ് (പ്രായം അഞ്ച്–- പത്ത്, 11– 18) മത്സരം. 
ഓരോ വിഭാ​ഗത്തിലും ഒന്നിലധികം വൈകല്യമുള്ളവർ, മാനസിക വെല്ലുവിളി നേരിടുന്നവർ, കാഴ്ച വൈകല്യമുള്ളവർ,  സംസാരവും കേൾവിക്കുറവും നേരിടുന്നവർ എന്നിങ്ങനെ ​ഗ്രൂപ്പുകളായി തിരിക്കും. രണ്ട് മണിക്കൂറാണ് മത്സരം. 
രാവിലെ ഒമ്പതിന് രജിസ്ട്രേഷൻ ആരംഭിക്കും. ജലച്ചായം, എണ്ണച്ചായം, പെൻസിൽ എന്നിവ വരയ്ക്കാനായി ഉപയോ​ഗിക്കാം. ജില്ലാതല മത്സരത്തിലെ അഞ്ച് സ്ഥാനക്കാരുടെ ചിത്രങ്ങളാണ് സംസ്ഥാനതല മത്സരത്തിന് പരി​ഗണിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കുന്നവർ സ്കൂൾ അധികൃതരുടെ സാക്ഷ്യപത്രവും ഭിന്നശേഷിക്കാർ വൈകല്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. പങ്കെടുക്കുന്നവർ ആറിന് വൈകിട്ട് ആറിന് മുമ്പായി വാട്സാപ്പിൽ പേര്, വയസ്സ്, ഫോൺ നമ്പർ എന്നിവ അയക്കണം. വാട്സാപ്പ് നമ്പർ:8281 094209, 9447771114.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top