തൃശൂർ
കേരള ലളിതകലാ അക്കാദമി അയ്യന്തോൾ കോസ്റ്റ് ഫോർഡിലെ സ്ത്രീ ശക്തികേന്ദ്രയുമായി സഹകരിച്ച് അയ്യന്തോൾ കോസ്റ്റ് ഫോർഡിൽ സ്ത്രീകൾക്കായി സംഘടിപ്പിക്കുന്ന കെട്ടുചായം–- ബാന്ദ്‌നി ആൻഡ് ഷിബോരി ടെക്‌സ്റ്റൈൽ കളറിങ് ശിൽപ്പശാലയ്ക്ക് തുടക്കമായി. കേരള ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബാലമുരളീകൃഷ്ണൻ അധ്യക്ഷനായി.
കോസ്റ്റ് ഫോർഡ് ഡയറക്ടർ ഡോ. എം എൻ സുധാകരൻ, സ്ത്രീശക്തി കേന്ദ്ര പ്രസിഡന്റ് ഡോ. ഡി ഷീല, സെക്രട്ടറി രാജേശ്വരി മേനോൻ എന്നിവർ സംസാരിച്ചു. കലാകാരായ ഉസ്മാൻ പക്കത്ത്, എം അവനി എന്നിവരാണ് ക്ലാസ്സുകൾ നയിക്കുന്നത്. ബുധനാഴ്ച സമാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..