04 December Wednesday

സിപിഐ എം ഏരിയ സമ്മേളനങ്ങൾക്ക്‌ 6ന്‌ തുടക്കം

സ്വന്തം ലേഖകൻUpdated: Tuesday Dec 3, 2024
തൃശൂർ
ജില്ലയിൽ സിപിഐ എം ഏരിയ സമ്മേളനങ്ങൾക്ക്‌ ആറിന്‌ തുടക്കമാകും. കൊടുങ്ങല്ലൂർ, ചേർപ്പ്‌ ഏരിയ സമ്മേളനങ്ങൾ 6, 7, 8 തീയതികളിൽ നടക്കും. പ്രതിനിധി സമ്മേളനം കൊടുങ്ങല്ലൂരിൽ ജില്ലാ സെക്രട്ടറി എം എം വർഗീസും ചേർപ്പിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജുവും ഉദ്‌ഘാടനം ചെയ്യും. ചേലക്കര ഏരിയ സമ്മേളനം 7, 8 തീയതികളിൽ കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്‌ണൻ  ഉദ്‌ഘാടനം ചെയ്യും. വടക്കാഞ്ചേരി, കൊടകര, ചാവക്കാട്‌, മണ്ണുത്തി ഏരിയ സമ്മേളനങ്ങൾ 12, 13, 14 തീയതികളിൽ നടക്കും. യഥാക്രമം സംസ്ഥാന കമ്മിറ്റി അംഗം എ സി മൊയ്‌തീൻ, എം എം വർഗീസ്‌,  സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ ആർ ബാലൻ, എം കെ കണ്ണൻ എന്നിവർ ഉദ്‌ഘാടനം ചെയ്യും. 
    തൃശൂർ, കുന്നംകുളം ഏരിയ സമ്മേളനങ്ങൾ 16,17, 18 തീയതികളിൽ നടക്കും. യഥാക്രമം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ, പി കെ ബി ജു എന്നിവർ ഉദ്‌ഘാടനം ചെയ്യും. വള്ളത്തോൾനഗർ ഏരിയ സമ്മേളനം 16,17 തീയതികളിൽ കെ രാധാകൃഷ്‌ണൻ  ഉദ്‌ഘാടനം ചെയ്യും. മാള, നാട്ടിക, ഇരിങ്ങാലക്കുട, പുഴയ്‌ക്കൽ ഏരിയ സമ്മേളനങ്ങൾ 18, 19, 20 തീയതികളിൽ നടക്കും. യഥാക്രമം എം കെ കണ്ണൻ, പി കെ ബിജു, എം എം വർഗീസ്‌, എൻ ആർ ബാലൻ എന്നിവർ ഉദ്‌ഘാടനം ചെയ്യും. ഒല്ലൂർ, മണലൂർ ഏരിയ സമ്മേളനങ്ങൾ 21, 22, 23 തീയതികളിലാണ്‌. യഥാക്രമം എ സി മൊയ്‌തീൻ, എം കെ കണ്ണൻ എന്നിവർ ഉദ്‌ഘാടനം ചെയ്യും. ചാലക്കുടി ഏരിയ സമ്മേളനം 26, 27, 28 തീയതികളിൽ എൻ ആർ ബാലൻ ഉദ്‌ഘാടനം ചെയ്യും. 
       197 ലോക്കലുകൾ; 2677 ബ്രാഞ്ചുകൾ ജില്ലയിലെ 197 ലോക്കൽ സമ്മേളനങ്ങളിൽ നിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ്‌ ഏരിയ സമ്മേളനങ്ങളിൽ പങ്കെടുക്കുക. നാല്‌ ലോക്കലുകൾ പുതുതായി രൂപീകരിച്ചു. 47, 317 പാർടി അംഗങ്ങളെ പ്രതിനിധീകരിച്ച്‌ 2,677 ബ്രാഞ്ച്‌ സമ്മേളനങ്ങളിൽ നിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ്‌ ലോക്കൽ സമ്മേളനങ്ങളിൽ പങ്കെടുത്തത്‌. ജില്ലാ സമ്മേളനം ഫെബ്രുവരി 9, 10, 11 തീയതികളിൽ കുന്നംകുളത്താണ്‌.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top