കൊടുങ്ങല്ലൂർ
ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റെ ആനപ്പന്തലിന് കാൽനാട്ടി. 14 മുതൽ 18 വരെയാണ് താലപ്പൊലി മഹോത്സവം.
ക്ഷേത്രത്തിന്റെ തെക്ക് –-കിഴക്കേ നടയിൽ കുന്നത്ത് പരമേശ്വരനുണ്ണി അടികളുടെ നേതൃത്വത്തിൽ നാഗസ്വരത്തിന്റെ അകമ്പടിയോടെയാണ് ഒമ്പത് ഗജ വീരന്മാർ അണിനിരക്കുന്ന ആനപ്പന്തലിന് കാൽ നാട്ടിയത്. തിരുവഞ്ചിക്കുളം അസിസ്റ്റന്റ് കമീഷണർ സുനിൽ കർത്ത, ദേവസ്വം മാനേജർ കെ വിനോദ്, വി കെ ഉണ്ണിക്കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..