തൃശൂർ
എസ്‌ക്കോൾ മലബാർ ഫിലിം ഫെസ്റ്റ് 2023 പ്രഥമ മലയാളം ഫീച്ചർ ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടൻ, നടി, സംവിധായകൻ എന്നിങ്ങനെ 17 അവാർഡുകളാണ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്. മാക്കൊട്ടനാണ് മികച്ച ചിത്രം. ബിജു കുട്ടൻ മികച്ച നടനായും രാജീവ് നടുവനാട് സംവിധായകനായും മഞ്ജു പത്രോസ് മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.
ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് അന്തരിച്ച നടൻ മാമുക്കോയയേയും ബഹുമുഖ പ്രതിഭയ്‌ക്കുള്ള അവാർഡിന് നാദിർഷയേയും തെരഞ്ഞെടുത്തു. ഒന്നര മണിക്കൂറിൽ കുറയാത്ത ദൈർഘ്യമുള്ള സിനിമകളാണ് അവാർഡിനായി പരിഗണിച്ചത്. ജൂണിൽ തൃശൂരിൽ നടക്കുന്ന ചടങ്ങില്‍ അവാർഡുകൾ വിതരണം ചെയ്യും. വാർത്താസമ്മേളനത്തിൽ ഇഎംഎഫ്എഫ് ചെയർമാൻ വിപിൻ പൗലോസ്, അഡ്വ. ഷമിം, പി എ ഷാനവാസ്, നവീൻ രമണൻ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..