പുത്തൂർ
കൈനൂരിൽ മണലിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം ആറാം ദിവസം എൻഡിആർഎഫ് സംഘം കണ്ടെത്തി. പുത്തൂർ പൗണ്ട് റോഡ് കോലോത്തുകടവിൽ നിന്നാണ് മൃതദേഹം കിട്ടിയത്. കൈനൂർ കാരാട്ടുപറമ്പിൽ തിലകന്റെ മകൻ അഖിലി (23)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച പുത്തൂരിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ കൈനൂർ റോഡിൽ നിറഞ്ഞ വെള്ളം മുറിച്ചു കടക്കുമ്പോഴാണ് യുവാവ് ഒഴുക്കിൽപ്പെട്ടത്. മുന്നറിയിപ്പ് അവഗണിച്ച് വെള്ളം മുറിച്ച് കടക്കുന്നതിനിടെ വെള്ളത്തിൽ വീഴുകയും ഒഴുക്കിൽപ്പെടുകയുമായിരുന്നു. കുറച്ച്മാറി റോഡിലെ വെള്ളം പതിക്കുന്ന പുഴയിൽ നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും അഖിലിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് വെള്ളിയാഴ്‌ച നടന്ന മന്ത്രി കെ രാജൻ അധ്യക്ഷനായുള്ള മഴക്കെടുതി അവലോകന യോഗത്തിൽ വീണ്ടും തിരച്ചിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ജനകീയപങ്കാളിത്തത്തോടെ ഫയര്‍ഫോഴ്സ്, എന്‍ഡിആര്‍എഫ്, പൊലീസ്, നീന്തല്‍ വിദഗ്ധര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്‌മാർട്ടത്തിനുശേഷം സംസ്‌കരിച്ചു. അമ്മ: ചന്ദ്രിക. സഹോദരി: അഖില.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..