തൃശൂർ
സംസ്ഥാനത്തെ കലാസമിതികൾക്ക് കേരള സംഗീത നാടക അക്കാദമി വഴി നൽകിയിരുന്ന ഗ്രാന്റ് പുനഃസ്ഥാപിക്കാനും ബജറ്റിന്റെ ഭാഗമായി കൾച്ചറൽ സെസ് ഏർപ്പെടുത്തുന്നതിനുമുള്ള നടപടി സ്വീകരിക്കാനും കേന്ദ്ര കലാസമിതി സംസ്ഥാന കൺവൻഷൻ ആവശ്യപ്പെട്ടു. ഗ്രാന്റ് പുനഃസ്ഥാപിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് അതത് പ്രദേശത്തെ എംഎൽഎമാരുടെ ശ്രദ്ധയിലേക്ക് ഈ വിഷയം കൊണ്ടുവരുന്നതിനും നിയമസഭയിൽ സബ്‌മിഷനായി അവതരിപ്പിക്കാൻ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. ജില്ലാ കേന്ദ്രകലാസമിതി സംസ്ഥാനതല യോഗം അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്തു. അക്കാദമി അംഗം രാജ്‌മോഹൻ നീലേശ്വരം അധ്യക്ഷനായി. 14 ജില്ലകളിലെയും ജില്ലാ കേന്ദ്രകലാസമിതികളുടെ സെക്രട്ടറിമാരും പ്രസിഡന്റുമാരും യോഗത്തിൽ പങ്കെടുത്തു. അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, അക്കാദമി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം രേണു രാമനാഥ്, അഡ്‌നിസ്‌ട്രേറ്റീവ് ഓഫീസർ എം ബി ശുഭ, പ്രോഗ്രാം ഓഫീസർ വി കെ അനിൽ കുമാർ, ഷാജി ജോസഫ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..