24 November Sunday

എന്‍ജിഒ യൂണിയന്‍ മാര്‍ച്ച് നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024

കേരള എന്‍ജിഒ യൂണിയന്റെ നേതൃത്വത്തില്‍ തൃശൂര്‍ തെക്കേ ​ഗോപുര നടയില്‍ നടന്ന പ്രകടനം സംസ്ഥാന സെക്രട്ടറി പി സുരേഷ് ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ
കേരളത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട്  തൃശൂർ, ചാലക്കുടി, വടക്കാഞ്ചേരി, ചാവക്കാട് എന്നിവിടങ്ങളിൽ കേരള എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. കേരള സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾ ശക്തിപ്പെടുത്തുക, പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക,  നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ  പദ്ധതി നടപ്പാക്കുക, 
സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ അണിനിരക്കുക   തുടങ്ങിയ മുദ്രവാക്യങ്ങളും ഉയർത്തി തൃശൂർ തെക്കേ ഗോപുര നടയിൽ നടന്ന പ്രകടനം എൻജി‌ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി സുരേഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി പി ജി കൃഷ്ണകുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി വരദൻ, ട്രഷറർ ഒ പി ബിജോയ് എന്നിവർ സംസാരിച്ചു.യൂണിയൻ സംസ്ഥാനകമ്മിറ്റി അംഗങ്ങളായ പി ഡി സാജൻ വടക്കാഞ്ചേരിയിലും  എസ് ലക്ഷ്മീദേവി ചാലക്കുടിയിലും ബി സന്തോഷ് ചാവക്കാട്ടും  ധർണ ഉദ്ഘാടനം ചെയ്തു.‌

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top