21 December Saturday

ഡിവൈഎഫ്ഐ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024
തൃശൂർ 
മുഖ്യമന്ത്രി പിണറായി വിജയനെ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സുധാകരന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു. 
യൂത്ത് സെന്ററിൽ നിന്നാരംഭിച്ച പ്രകടനം പടിഞ്ഞാറേക്കോട്ടയിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വി പി ശരത്ത് പ്രസാദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം സുകന്യ ബൈജു അധ്യക്ഷയായി. ജില്ലാ ട്രഷറർ കെ എസ് സെന്തിൽ കുമാർ, സംസ്ഥാന കമ്മിറ്റി അംഗം ഫസീല തരകത്ത്, ജില്ലാ ജോയിന്റ്‌ സെക്രട്ടറി സി എസ് സംഗീത്, വൈസ് പ്രസിഡന്റ്‌ എറിൻ ആന്റണി, എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഹസ്സൻ മുബാറക് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top