പുതുക്കാട്
ജില്ലയിലെ ഓട്ടുകമ്പനി തൊഴിലാളികൾക്ക് പതിനഞ്ചര ശതമാനം ബോണസ് നൽകാൻ ജില്ലാ ലേബർ ഓഫീസർ കെ എസ് സുജിത് ലാലിന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ തീരുമാനം. ഓണത്തിന് മുമ്പ് നടന്ന നിരവധി ചർച്ചകളിൽ ബോണസ് തീരുമാനമാകാത്തതിനെ തുടർന്ന് കഴിഞ്ഞ 25ന് ജില്ലയിലെ ഓട്ടുകമ്പനി തൊഴിലാളികൾ സൂചനാ പണിമുടക്കും പ്രതിഷേധ യോഗങ്ങളും നടത്തിയിരുന്നു.
തൊഴിലാളികളെ പ്രതിനിധീകരിച്ച് എ വി ചന്ദ്രൻ, പി കെ പുഷ്പാകരൻ (സിഐ ടിയു), ആന്റണി കുറ്റൂക്കാരൻ, സി എൽ ആന്റോ (ഐഎൻടിയുസി), പി ജി മോഹനൻ, കെ വി പ്രസാദ് (എഐടിയുസി) പി ഗോപിനാഥൻ (ബിഎംഎസ്) എന്നിവരും ഉടമകളെ പ്രതിനിധീകരിച്ച് സെൻട്രൽ കേരള ടൈൽ മനുഫാക്ച്ചറേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് ജെ മഞ്ഞളി, സെക്രട്ടറി എം കെ സന്തോഷ്, ഭാരവാഹികൾ സി പി ചന്ദ്രൻ, വി കെ രവികുമാർ, കെ എസ് ബാബു, കെ ആർ രാമദാസ് എന്നിവരും കരാറിൽ ഒപ്പു വച്ചു. 10നകം ബോണസ് സംഖ്യ വിതരണം ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..