22 December Sunday

പച്ച മലയാളം കോഴ്സ് ഉദ്ഘാടനം

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024
തൃശൂർ
ജില്ല സാക്ഷരതാ മിഷനും  വനിതാ ശിശുക്ഷേമ വകുപ്പും ചേർന്ന് സാക്ഷരതാ പ്രേരക്മാർക്കും  പഠിതാക്കൾക്കും വിവിധ ക്ലാസുകൾ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് ഉദ്ഘാടനം ചെയ്തു. പച്ചമലയാളം കോഴ്സും അദ്ദേഹം ഉദ്ഘാടനം ചെയ്തു. 
സാക്ഷരതാ മിഷൻ ജില്ലാ കോ–-ഓർഡിനേറ്റർ  കൊച്ചു റാണി മാത്യു, വനിത ശിശുക്ഷേമ ഓഫീസർ  പി മീര, ജില്ലാ സാക്ഷരതാ മിഷൻ അസി. കോ–-ഓർഡിനേറ്റർ കെ എം സുബൈദ, ബി എസ് സുജിത്ത്, പി ഡി വിൻസെന്റ്, അജിത് കുമാർ, എ പി സണ്ണി, പി വി  സരിത, കെ എസ് ധന്യ, കെ ജി തങ്കം,  ജോഷി ജോസ് തുടങ്ങിയവർ പങ്കെടുത്തു.  പത്താംതരം തുല്യത മുതിർന്ന പഠിതാവ് എൻ ബി അബ്ദുൽ വഹാബിനെ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  വി എസ് പ്രിൻസ് ആദരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top