03 December Tuesday

തൃപ്രയാർ നാടകവിരുന്നിന് 
ഇന്ന് തിരശ്ശീല ഉയരും

വെബ് ഡെസ്‌ക്‌Updated: Monday Nov 4, 2024
തൃപ്രയാർ
25- –-ാമത്  തൃപ്രയാർ നാടകവിരുന്നിന് തിങ്കൾ വൈകിട്ട് 6.30ന് തൃപ്രയാർ ടി എസ് ജി എ ഇൻഡോർ സ്റ്റേഡിയത്തിൽ തിരശ്ശീല ഉയരും. ചലച്ചിത്രതാരം കോട്ടയം രമേഷ് ഉദ്ഘാടനം ചെയ്യും. ഉണ്ണികൃഷ്ണൻ തഷ്ണത്ത് അധ്യക്ഷനാകും.
 നാടക –- ചലച്ചിത്രതാരം പയ്യന്നൂർ മുരളി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി എം അഹമ്മദ്, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ മഞ്ജുള അരുണൻ, നാട്ടിക പഞ്ചായത്ത് പ്രസിഡന്റ്‌ എം ആർ ദിനേശൻ, ഗീതാഗോപി, പ്രൊഫ. കെ യു അരുണൻ എന്നിവർ സംസാരിക്കും. ആദ്യദിവസമായ നവംബർ നാലിന് തിരുവനന്തപുരം സംസ്കൃതിയുടെ ‘നാളത്തെ കേരള' അരങ്ങേറും. എല്ലാദിവസവും വൈകിട്ട് ഏഴിനാണ്‌ നാടകാവതരണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top