26 December Thursday

കെ ആർ തോമസിന്റെ 
രക്തസാക്ഷി സ്മരണ പുതുക്കി

വെബ് ഡെസ്‌ക്‌Updated: Monday Nov 4, 2024

കെ ആർ തോമസ്‌ രക്തസാക്ഷി ദിനത്തിൽ തോമസ് കുത്തേറ്റു വീണ വലിയാലുക്കലിലെ രക്തസാക്ഷി മണ്ഡപത്തിൽ എസ്എഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം എ എ അക്ഷയ്‌ പുഷ്‌പചക്രം സമർപ്പിക്കുന്നു

തൃശൂർ 
എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗവും തൃശൂർ ഗവ. കോളേജിലെ യൂണിയൻ ചെയർമാനായിരുന്ന കെ ആർ തോമസിന്റെ രക്തസാക്ഷി സ്മരണ പുതുക്കി. 1981 നവംബർ മൂന്നിനാണ് ആർഎസ്എസ് ക്രിമിനലുകൾ തോമസിനെ കൊലപ്പെടുത്തിയത്. രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി കൂർക്കഞ്ചേരി സെന്ററിൽ നിന്ന് തോമസ് കുത്തേറ്റു വീണ വലിയാലുക്കലിലെ രക്തസാക്ഷി മണ്ഡപത്തിലേക്ക് എസ്എഫ്ഐ, ഡിവൈഎഫ്ഐ, സിപിഐ എം നേതൃത്വത്തിൽ പ്രവർത്തകർ പ്രകടനമായെത്തി പുഷ്പാർച്ചന നടത്തി. നൂറുകണക്കിനാളുകൾ പങ്കെടുത്തു. 
  രക്തസാക്ഷി മണ്ഡപത്തിൽ എസ്എഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം എ എ അക്ഷയ്‌, ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ കെ എസ്‌ സെന്തിൽകുമാർ,  സിപിഐ എം ഏരിയ സെക്രട്ടറി കെ രവീന്ദ്രൻ എന്നിവർ പുഷ്പചക്രം സമർപ്പിച്ചു. തുടർന്ന് അനുസ്മരണ സമ്മേളനം എസ്എഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം എ എ അക്ഷയ്‌ ഉദ്ഘാടനം ചെയ്തു. സിപിഐ എം കൂർക്കഞ്ചേരി ലോക്കൽ സെക്രട്ടറി പി ആർ കണ്ണൻ അധ്യക്ഷനായി. എസ്എഫ്ഐ ജില്ലാ സെക്രട്ടറി ജിഷ്ണു സത്യൻ, സിപിഐ എം ഏരിയ സെക്രട്ടറി കെ രവീന്ദ്രൻ, എസ്‌എഫ്‌ഐ ഏരിയ സെക്രട്ടറി ആഷിക്‌ മജീദ്‌, ഡിവൈഎഫ്ഐ ബ്ലോക്ക്‌ സെക്രട്ടറി എ ആർ രാഹുൽനാഥ്‌, സിപിഐ എം കൊക്കാല ലോക്കൽ സെക്രട്ടറി അഡ്വ. പി ആർ ജയകുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top