തൃശൂർ
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വാട്ടർ അതോറിറ്റി ജീവനക്കാർ ജില്ലാ കാര്യാലയത്തിന് മുന്നിൽ നടത്തുന്ന ത്രിദിന സത്യഗ്രഹം ബുധനാഴ്ച ആരംഭിക്കും. വാട്ടർ അതോറിറ്റി ജീവനക്കാരുടെ ജിപിഎഫ് ഉൾപ്പെടെയുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ കാലതാമസില്ലാതെ അനുവദിക്കുക, പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.
ബുധനാഴ്ച സിഐടിയു ജില്ലാ പ്രസിഡന്റ് കെ കെ രാമചന്ദ്രൻ, വ്യാഴാഴ്ച സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം സിയാവുദ്ദീൻ, വെള്ളിയാഴ്ച സിഐടിയു ജില്ലാ സെക്രട്ടറി ടി സുധാകരൻ എന്നിവർ ഉദ്ഘാടനം ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..