പുഴയ്ക്കൽ
വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി മാസ്റ്റർ ട്രെയിനർമാർക്കുള്ള പരിശീലനം ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു.
കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളുൾപ്പെടുന്ന നോർത്ത് സോണിലെ മാസ്റ്റർ ട്രെയിനർമാർക്കുള്ള മൂന്നു ദിവസത്തെ പരിശീലനമാണ് കിലയിൽ നടക്കുന്നത്. നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല അധ്യക്ഷയായി. കില സീനിയർ അർബൻ ഫെല്ലോ ഡോ. രാജേഷ്, കേരള നോളജ് ഇക്കോണമി മിഷൻ പ്രോഗ്രാം കോ –-ഓർഡിനേറ്റർ നിതിൻ ചന്ദ്രൻ, തളിപ്പറമ്പ് ഇക്കണോമിക് ഡെവലപ്മെന്റ് കൗൺസിൽ കോ –-ഓർഡിനേറ്റർ കെ ലിഷ, വിജ്ഞാന പത്തനംതിട്ട ഡിഎംസി ഹരികുമാർ, ഡോ. തോംസൺ കെ അലക്സ്, ഡോ.
വിവേക് ജേക്കബ് എബ്രഹാം, റാണി ആർ നായർ, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ സാബു ബാല എന്നിവർ സംസാരിച്ചു. പരിശീലനം ബുധനാഴ്ച സമാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..