ഗുരുവായൂർ
പാടിപ്പതിഞ്ഞ പാട്ടുകളും കീർത്തനങ്ങളുമായി സംഗീത സംവിധായകൻ ശരത് ചെമ്പൈ സദസ്സിനെ ഹരം കൊള്ളിച്ചു. വിഷ്ണു സ്തുതികളാൽ സദസ്സിനെ വിസ്മയിപ്പിച്ച് സംഗീതജ്ഞ ഡോ. എസ് അശ്വതിയും. വാതാപി ഗണപതിം എന്ന ദീക്ഷിതർ കൃതി ഹംസധ്വനി രാഗത്തിൽ അവതരിപ്പിച്ചു തുടങ്ങിയ ശരത് കൃഷ്ണാ നീ ബേഗനേ ബാരോ എന്ന കീർത്തനം യമുനാ കല്യാണിയിലും ആലപിച്ചു. ഒറ്റുമൈ ചെയ്തത്... എന്ന് തുടങ്ങുന്ന തമിഴ്ഗാനം മോഹന രാഗത്തിലും പ്രണതോസ്മി ഗുരുപവനപുരേശം എന്ന ഗാനം രീതി ഗൗളയിലും ഒരു നോക്കു കണ്ടു മടങ്ങി എന്ന ഗാനം ഹംസനാദം രാഗത്തിലും അദ്ദേഹം അലാപിച്ചു.
ആനന്ദ് ജയറാം (വയലിൻ), നാഞ്ചിൽ അരുൺ (മൃദംഗം), ആറ്റിങ്ങൽ മധു (ഘടം) നെയ്യാറ്റിൻകര കൃഷ്ണൻ (മുഖർശംഖ്) എന്നിവർ പക്ക മേളക്കാരായി. പത്മനാഭ പാലിതേഭം..... എന്ന കീർത്തനം മലയ മാരുതം രാഗത്തിൽ അവതരിപ്പിച്ച ഡോ. എസ് അശ്വതി ശ്രീ മാധവ വാസുദേവ കീർത്തനം ബിഹാഗ് രാഗത്തിലും വന്ദേ സദാ പത്മനാഭം നവരസഖാനയിലും അവതരിപ്പിച്ചു. ഡോ. വി സിന്ധു (വയലിൻ), ഡോ. ജി ബാബു (മൃദംഗം), ഹരിപ്പാട് എസ് ആർ ശേഖർ (ഘടം), വെള്ളിക്കോത്ത് രാജീവ് (മുഖർശംഖ്) എന്നിവർ പക്കമേളക്കാരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..