22 December Sunday
യുവതി ആത്മഹത്യ ചെയ്ത സംഭവം

പ്രതികളുടെ വീട്‌ 
അടിച്ചുതകർത്തു

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2024
പുതുക്കാട്
ഭർത്താവിന്റെ ഭീഷണിയെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതികളുടെ വീടിനുനേരെ ആക്രമണം. വടക്കേ തൊറവ് പുളിക്കൽ ബിന്ദു തിലകന്റെ വീടാണ് ബൈക്കിലെത്തിയ സംഘം അടിച്ചു തകർത്തത്. ഞായറാഴ്ച പകല്‍ ബൈക്കിലെത്തിയ സംഘം വീടിന്റെ ജനൽ ചില്ലുകളും ഗൃഹോപകരണങ്ങളും തകർത്തു. വീടിന്റെ പിറകിലെ വാതിൽ തകർത്താണ് ആക്രമികൾ അകത്ത് കടന്നത്. 
പുതുക്കാട് വടക്കേ തൊറവ് പട്ടത്ത് വീട്ടില്‍ അശോകന്റെ മകള്‍ അനഘ ഒരാഴ്ച മുൻപാണ് മരിച്ചത്. ഒന്നരമാസം മുന്‍പ് ആത്മഹത്യക്ക് ശ്രമിച്ച അനഘ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അനഘയെ രജിസ്റ്റർ വിവാഹം ചെയ്ത പുളിക്കല്‍ ആനന്ദ് കൃഷ്ണ, അമ്മ ബിന്ദു തിലകൻ എന്നിവരുടെ പേരിൽ പുതുക്കാട് പൊലീസ് കേസെടുത്തിരുന്നു. 
എന്നാൽ, പ്രതികൾ ഇപ്പോഴും ഒളിവിലാണ്. ഇതിനിടയിലാണ് പ്രതികളുടെ വീടിനു നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ അനഘയുടെ സഹോദരൻ ഉൾപ്പെടെ മൂന്നുപേരുടെ പേരിൽ കേസെടുത്തതായി പുതുക്കാട് എസ്എച്ച്ഒ വി സജീഷ് കുമാർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top