23 December Monday
ചാലക്കുടിയിൽ ജാഗ്രത

പറമ്പിക്കുളം ഡാം തുറന്നേക്കും

സ്വന്തം ലേഖകൻUpdated: Monday Aug 5, 2024
തൃശൂർ
തമിഴ്‌നാട്‌ നിയന്ത്രണത്തിലുള്ള പറമ്പിക്കുളം ഡാം തുറക്കുന്നതിന്‌ മുന്നോടിയായി  രണ്ടാംഘട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 1825 അടിയാണ് ഡാമിന്റെ പരമാവധി ജലനിരപ്പ്. ഞായറാഴ്‌ച രാവിലെ 9.30ന് 1820 അടിയിലെത്തിയതിനാലാണ്‌ രണ്ടാംഘട്ട മുന്നറിയിപ്പ്. മൂന്നാംഘട്ടം മുന്നറിയിപ്പിനുശേഷമാണ്‌ തുറക്കുക. 
പറമ്പിക്കുളം ഡാമിന്റെ പരമാവധി സംഭരണശേഷി 1796.76 ദശലക്ഷം ഘനയടിയാണ്‌. നിലവിൽ 10564.58 ദശലക്ഷം ഘനയടിയായി. തുറന്നാൽ പെരിങ്ങൽക്കുത്ത്‌ വഴി ചാലക്കുടിപ്പുഴയിലേക്ക്‌ വെള്ളം പ്രവഹിക്കും. പുഴയുടെ ഇരു കരകളിലുമുള്ളവർ ജാഗ്രത പാലിക്കണം. തമിഴ്‌നാട്‌ നിയന്ത്രണത്തിലുള്ള അപ്പർ ഷോളയാറിൽ 3290 അടിയാണ്‌ പരമാവധി ജലനിരപ്പ്‌. 5687.09 ദശലക്ഷം ഘനയടിയാണ്‌ സംഭരണശേഷി.  5560.46 ദശലക്ഷം ഘനയടിയായി. 
ഡാം തുറന്നിട്ടില്ല. തുറന്നാൽ  കേരള ഷോളയാറും തുറക്കേണ്ടിവരും. കേരള ഷോളയാറിൽ 2663 അടിയാണ്‌ പരമാവധി ജലനിരപ്പ്‌. 2649 അടിയായി.153.48 ദശലക്ഷം ഘടനമീറ്ററാണ്‌ സംഭരണശേഷി. 114.18  ദശലക്ഷം ഘടനമീറ്ററാണ്‌  നിലവിലുള്ളത്‌. പറമ്പിക്കുളത്തിനും പെരിങ്ങൽക്കുത്തിനും ഇടയിലുള്ള തൂണക്കടവ്‌ ഡാമിൽ 1770 അടിയാണ്‌ ജലനിരപ്പ്‌. 1768.50അടിയാണ്‌ നിലവിലെ ജലനിരപ്പ്‌.  556.48 ദശലക്ഷം ഘനയടിയാണ്‌ സംഭരണശേഷി. 543.66 ദശലക്ഷം ഘടനയടിയായി. 
എന്നാൽ ഷട്ടറുകൾ അടച്ചിരിക്കയാണ്‌. പെരിങ്ങിൽക്കുത്ത് ഡാമിന്റെ 6 സ്ലുവീസ്‌ ഗേറ്റുകൾ  തുറന്നിരിക്കുകയാണ്‌. പീച്ചി ഡാമിന്റെ  നാല് ഷട്ടറുകൾ തുറന്നത്‌ അഞ്ചുമുതല്‍ 10 സെന്റിമീറ്ററാക്കി  ചുരുക്കി. വാഴാനി, പൂമല, അസുരൻകുണ്ട്, പത്താഴക്കുണ്ട് ഡാമുകൾ തുറന്നിട്ടുണ്ട്. ചിമ്മിനി ഡാം  വൈദ്യുതി ഉൽപ്പാദനത്തിന്‌ തുറന്നിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top