22 December Sunday

സപ്‌തതി നിറവിൽ പോർക്കളേങ്ങാട്
ഗ്രാമീണ വായനശാല

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024
കുന്നംകുളം
പോർക്കളേങ്ങാട് ഗ്രാമീണ വായനശാല സപ്‌തതി ആഘോഷം 21, 22ന്‌ നടക്കും. 21ന്‌ സാംസ്കാരിക സമ്മേളനം മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. പോർക്കളേങ്ങാട്ടുകാരുടെ വായനയുടെയും സാംസ്കാരിക പ്രവർത്തനങ്ങളുടെയും കേന്ദ്രമായി വളർന്ന വായനശാല 1954ലാണ് അരംഭിച്ചത്‌. 
നിലവിൽ പോസ്‌റ്റ് ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ വാടകയില്ലാതെ സ്ഥലം കിട്ടിയതോടെയാണ്‌ പി കെ ഗോവിന്ദൻ പ്രസിഡന്റും വി കെ കുമാരൻ സെക്രട്ടറിയുമായി വായനശാല ആരംഭിച്ചത്‌. 1956ൽ അംഗീകാരം ലഭിച്ചു. 
ഓടാട്ട് സുബ്രഹ്മണ്യൻ സംഭാവനയായി നൽകിയ സ്ഥലത്താണ് ഇപ്പോൾ വായനശാല പ്രവർത്തിക്കുന്നത്‌. ഓടിട്ട പഴയ കെട്ടിടത്തിൽ സ്ഥല പരിമിതിയും മറ്റ് അസൗകര്യങ്ങളും പ്രശ്നമായതോടെ  പുതിയ കെട്ടിടം നിർമിക്കാൻ  നാട്ടുകാർ തീരുമാനിച്ചു. ചീരാത്ത് ശോഭയുടെ ഓർമയ്ക്കായി ലഭിച്ച തുകയും സംസ്ഥാന ലൈബ്രറി കൗൺസിൽ ഗ്രാന്റായി ലഭിച്ച തുകയും ചേർത്ത് നിലവിലെ കെട്ടിടം 1999 ഡിസംബർ 27 ന് നാടിന് സമർപ്പിച്ചു. വായനശാലയോടനുബന്ധിച്ചുള്ള കലാസമിതിയുടെ ഒട്ടേറെ നാടകങ്ങൾ അരങ്ങിലെത്തി. 12500 പുസ്തകങ്ങൾ നിലവിൽ വായനശാലയിലുണ്ട്. സമ്മേളനത്തിൽ എ സി മൊയ്തീൻ എംഎൽഎ അധ്യക്ഷനാകും. വൈകിട്ട്‌ ഏഴിന് കെപിഎസിയുടെ മുടിയനായ പുത്രൻ നാടകമുണ്ടാകും. 22ന് വൈകിട്ട്‌ നാലിന് വായനശാലാ പ്രവർത്തകരും നാട്ടുകാരും ചേർന്ന് ഒരുക്കുന്ന കലാസന്ധ്യയും നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top