23 December Monday

മുക്കുപണ്ടം പണയംവെച്ച
സ്ത്രീ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024
കൊടുങ്ങല്ലൂർ‌
മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ് നടത്തിയ സ്ത്രീയെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീനാരായണ പുരം ആല സ്വദേശി പെരിങ്ങാട്ട് വീട്ടിൽ ലീല (55)യെയാണ് അറസ്റ്റ് ചെയ്തത്. ആല സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയംവച്ച് രണ്ട് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.  സഹകരണ ബാങ്കിൽനിന്നും രണ്ടുതവണയായി അഞ്ചുപവന്‍ തൂക്കം വരുന്ന മുക്കുപണ്ടം പണയംവച്ച് രണ്ടുലക്ഷം രൂപ ലീല വാങ്ങിയിരുന്നു. ഇതില്‍ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് ബാങ്ക് അധികൃതർ തിരിച്ചറിഞ്ഞത്. 
ബാങ്ക് സെക്രട്ടറിയുടെ പരാതിയെ തുടർന്നാണ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ശ്രീനാരായണപുരത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലും സമാന രീതിയിൽ ഇവർ രണ്ടര ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതിനും പൊലീസ് കേസെടുത്തിട്ടുണ്ട്. മതിലകം പൊലീസ് ഇൻസ്പെക്ടർ എം കെ ഷാജി, എസ്ഐമാരായ രമ്യ കാർത്തികേയൻ, എം എം റിജി എന്നിവരാണ് പ്രതിയെ പിടികൂടിയത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top