19 December Thursday

ചെറുതുരുത്തി ഗവ. എൽപി സ്കൂളിന്‌ പുതിയ കെട്ടിടം

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024

ചെറുതുരുത്തി ഗവ. എൽപി സ്കൂളിൽ നിർമിച്ച കെട്ടിടം കെ രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്യുന്നു

ചെറുതുരുത്തി
ഗവ. എൽപി സ്കൂളിൽ നിർമിച്ച  കെട്ടിടം കെ രാധാകൃഷ്ണൻ എംപി ഉദ്ഘാടനം  ചെയ്തു.  സമാഗ ശിക്ഷാ കേരളം സ്റ്റാർസ്  അഡീഷണൽ ക്ലാസ്‌ റൂം പദ്ധതി 2023 -–-24ൽ ഉൾപ്പെടുത്തിയാണ്‌ കെട്ടിടം നിർമിച്ചത്‌. വള്ളത്തോൾനഗർ പഞ്ചായത്ത് പ്രസിഡന്റ് ഷെയ്ക്ക് അബ്ദുൾ ഖാദർ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി നിർമലാദേവി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി സുചിത്ര, ബ്ലോക്ക് പഞ്ചായത്ത് അംഗം പി എം നൗഫൽ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ പി എ യൂസഫ്, എം ബിന്ദു, എസ്എസ്‌കെ  ജില്ലാ പ്രോജക്റ്റ് കോ–-ഓർഡിനേറ്റർ ഡോ. എൻ ജെ ബിനോയ്, വിദ്യാകിരണം ജില്ലാ –-ഓർഡിനേറ്റർ എൻ കെ രമേശ്, വടക്കാഞ്ചേരി എഇഒ ഷീജ കുനിയിൽ,  കെ പ്രമോദ്, വി  ചാന്ദ്നി, പി കെ മോഹനൻ, എൻ എം ഷെരീഫ്, കെ വി വിബിഷ, കലാമണ്ഡലം രശ്മി, ടി എ കവിത, കെ എം ശാലിനി, അഭിത, പി ഇ കെ അലി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top