22 December Sunday

നാടകോത്സവത്തിന് 
22 ന് തിരിതെളിയും

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024
തിരുവില്വാമല 
ഗ്രാമീണ വായനശാലയുടെ വാർഷികത്തോടനുബന്ധിച്ച് 22ന്  വി കെ എൻ സ്മാരക വായനശാലാ ഹാളിൽ  നാടകോത്സവത്തിന്  തുടക്കമാകും. ദിവസവും വൈകിട്ട് 7.30 മുതൽ നാട്ടകം കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ അഞ്ച്‌ ദിവസങ്ങളിലായാണ് നാടകങ്ങൾ  അരങ്ങേറുക. 22ന് ഹരിപ്രസാദ് സംവിധാനം ചെയ്യുന്ന ‘അതിനുമപ്പുറം’ , 23ന് രുഗ്മിണി വേണു   സംവിധാനം ചെയ്‌ത ‘അനാമിക’, 24 ന്  ഗോപകുമാർ സംവിധാനം ചെയ്‌ത ‘പ്രതീക്ഷ’, 25 ന് സുരേഷ് ബാബുവിന്റെ സംവിധാനത്തിൽ ‘വെയ് രാജാ വെയ്‌’, 26 ന് ഗിരീഷ് രാധാകൃഷ്ണന്റെ ‘അടിമച്ചങ്ങല’ എന്നീ നാടകങ്ങളാണ് അവതരിപ്പിക്കുക. പ്രോഗ്രാം കോ–- ഓർഡിനേറ്റർ പി ജയപ്രകാശ്, വായനശാലാ സെക്രട്ടറി ബാബു,  പ്രസിഡന്റ്‌  എൻ രാംകുമാർ,  നാട്ടകം കലാസാംസ്കാരിക വേദി പ്രസിഡന്റ്‌   ഇ യു ഹരിപ്രസാദ്, സെക്രട്ടറി ടി കെ സുരേഷ് ബാബു എന്നിവർ  വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top