18 September Wednesday
റീബിൽഡ് വയനാട്

ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി 
1.62 കോടി കൈമാറി

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024
തൃശൂർ
വയനാട് ദുരിതബാധിതരെ സഹായിക്കാൻ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നൽകിയത് 1.62 കോടി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ആരംഭിച്ച റീബിൽഡ് വയനാട് ക്യാമ്പയിനിന്റെ ഭാ​ഗമായി നിരവധി തൊഴിലുകളെടുത്തും പാഴ് വസ്തുക്കൾ വിറ്റും ചലഞ്ചുകൾ നടത്തിയുമാണ് തുക സമാഹരിച്ചത്.  സംസ്ഥാന പ്രസിഡന്റ് വി വസീഫ്  കേന്ദ്രകമ്മിറ്റിയം​ഗം ​ഗ്രീഷ്മ അജയ്ഘോഷ്  എന്നിവർ ചേർന്ന് തുക ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറി വി പി ശരത്‌ പ്രസാദ്‌, പ്രസിഡന്റ്‌ ആർ എൽ ശ്രീലാൽ, ട്രഷറർ കെ എസ്‌ സെന്തിൽ കുമാർ, സുകന്യ ബൈജു, ഫസീല തരകത്ത്‌ തുടങ്ങിയവർ ചേർന്ന് തുക കൈമാറി.
ചാവക്കാട് –- 20,27,156, കൊടുങ്ങല്ലൂർ – 18,09,080, മണ്ണുത്തി– 11,40,000, വടക്കാഞ്ചേരി – 10,10,010, ഒല്ലൂർ –10,01,001, മാള –9,01,923,  കൊടകര –8,33,333, ഇരിങ്ങാലക്കുട– 10,00,000 ,പുഴയ്ക്കൽ – 7,85,020 , തൃശൂർ– 7,79,000 , മണലൂർ– 7,35,395 , ചാലക്കുടി– 7,40,000 , നാട്ടിക– 7,01,552 , ചേർപ്പ്–6,50,000 , ചേലക്കര– 6,00,600 , വള്ളത്തോൾ ന​ഗർ–7,41,148 , കുന്നംകുളം ഈസ്റ്റ്– 5,20,000 , കുന്നംകുളം വെസ്റ്റ്– 2,64,500 എന്നിങ്ങനെയാണ്  മേഖലാ കമ്മിറ്റികൾ സമാഹരിച്ചത്. ആകെ 1,62,39,718 രൂപയാണ് കൈമാറിയത്.
ആക്രി, പായസം, ബിരിയാണി, പച്ചക്കറി, മീൻ, മാംസം എന്നിവ വിൽപ്പന നടത്തിയും തട്ടുകട, ചായക്കുറി എന്നിവ ഒരുക്കിയും ബസ്‌ തൊഴിലാളികൾ, ഓട്ടോ, ചുമട്ട്‌ തൊഴിലാളികളുടെ വരുമാന വിഹിതം ശേഖരിച്ചും സുമനസ്സുകൾ നൽകിയ സ്വർണം, പശുക്കുട്ടി, ക്ഷേമ പെൻഷൻ അടക്കമുള്ള പെൻഷൻ വിഹിതത്തിലൂടെയുമാണ് തുക ശേഖരിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top