30 December Monday
ഇന്ന് അധ്യാപക ദിനം

സേവനവഴിയിലെ വേറിട്ട മാതൃക

അജീഷ്‌ കർക്കിടകത്ത്‌Updated: Thursday Sep 5, 2024

എം വി പ്രതീഷ്

വടക്കാഞ്ചേരി
അധ്യാപനത്തിനൊപ്പം സേവനവും മുഖമുദ്രയാക്കിയൊരു അധ്യാപകൻ. തനിക്കൊപ്പം ഭാവി തലമുറയെയും സാമൂഹ്യ സേവന രംഗത്തേക്ക് കൈപിടിച്ചുയർത്തി മാതൃകയാവുകയാണ്‌ നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്) ജില്ലാ കൺവീനറായ എം വി പ്രതീഷ്‌. 
സേവനവഴിയിൽ ജില്ലയിലെ വിദ്യാർഥികളായ 11700 വളണ്ടിയർമാർക്കും 117 എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാർക്കും നേതൃത്വം നൽകുന്നത്‌ ഇദ്ദേഹമാണ്‌. കോവിഡ് മൂലം ദുരിതമനുഭവിക്കുന്നവർക്കായി നടപ്പാക്കിയ ‘ഒപ്പം’ ഭക്ഷ്യകിറ്റ് വിതരണം, സി എഫ് എൽ ടി സി  യിലേക്കുള്ള സാനിറ്റെസർ, കോസ്മിക് ബെഡ്ഷീറ്റ് വിതരണം, ആനക്കയം കോളനി നിവാസികൾക്കായി ഒരുക്കിയ സൗരോർജത്തിൽ പ്രവൃത്തിക്കുന്ന പഠനമുറി, പ്ലസ്‌വൺ പ്രവേശനത്തിന് ഒരുക്കിയ ഹെൽപ്പ്ഡസ്കുകൾ, പാഥേയം പൊതിച്ചോർ വിതരണം,117 രക്തദാനക്യാമ്പുകൾ, മാലിന്യനിർമാർജന യഞ്ജത്തിന്റെ ഭാഗമായി 124 സ്നേഹാരാമങ്ങൾ, ലഹരിക്കെതിരായ ആസാദ് സേന എന്നിവ അതിൽ ചിലത്‌ മാത്രം. 
ജില്ല കൺവീനറായിരിക്കെ തണൽ ഭവന പദ്ധതിയിൽ സ്ക്രാപ് ചലഞ്ചിലൂടെ  25 വീടുകളുടെ നിർമാണം പൂർത്തീകരിക്കാനും മുന്നിട്ടിറങ്ങി. പൊതുപരീക്ഷകൾക്കായി നടപ്പിലാക്കിയ മാസ്ക് ചലഞ്ച്, എഡ്യുഹെൽപ് എന്ന പേരിൽ ഡിജിറ്റൽ പഠനം ഉറപ്പാക്കാൻ 200 ടിവികളുടെ വിതരണം എന്നിവയും ഇദ്ദേഹത്തിന്റെ ഇടപെടലിലാണ് നടപ്പായത്‌. 
നിലവിൽ ജില്ലയിലെ എൻ എസ് എസ് യൂണിറ്റുകൾ വയനാടിനായി നിർമിക്കുന്ന 150 ഭവനങ്ങളുടെ പൂർത്തീകരണ തിരക്കിലാണ്‌.  
മിണാലൂർ സ്വദേശിയായ പ്രതീഷ്  കഴിഞ്ഞ ഇരുപത് വർഷമായി മുണ്ടത്തിക്കോട് ഹയർസെക്കൻഡറി സ്കൂളിലെ കമ്പ്യൂട്ടർ സയൻസ് അധ്യാപകനാണ്.  2021-–-22 അധ്യയന വർഷത്തെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് ജേതാവും 
മികച്ച എൻ എസ് എസ് കോർഡിനേറ്റർക്കുള്ള ഡയറക്ടറുടെ പുരസ്കാര   ജേതാവും, എൻ എസ് എസ് സംസ്ഥാന ഉപദേശക സമിതി അംഗവുമാണ്. വടക്കാഞ്ചേരി ഗവ. എം ആർ എസ് സ്കൂളിലെ അധ്യാപിക എം ആശയാണ് ഭാര്യ. മക്കൾ: ആലോക് കൃഷ്ണ, വേദ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top