23 December Monday

സാഹസികത ഇഷ്‌ടമാണോ.. 
വാട്ടർ സ്‌പോർട്‌സ്‌ പഠിക്കാം

അക്ഷിത രാജ്‌Updated: Saturday Oct 5, 2024
തൃശൂർ
കയാക്കിങ്‌, പാരസെയിലിങ്‌ തുടങ്ങി സാഹസികതക്കൊപ്പം  ജോലി സാധ്യതയും തേടുന്ന യുവതലമറുക്കായി ഇതാ വാട്ടർ സ്‌പോർട്‌സ്‌.  മൂന്ന്‌ മിനിറ്റുകൊണ്ട്‌ 100 മീറ്റർ നീന്താൻ കഴിയുന്ന 18 വയസ്സ്‌ പൂർത്തിയായ ആർക്കും കോഴ്‌സ്‌ പഠിക്കാം.  കേന്ദ്രസർക്കാരിന്റെ  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്‌പോർട്‌സ് ഒരുക്കിയ സ്റ്റാളിൽ  വിദ്യാർഥികളും തടിച്ചുകൂടുകയാണ്‌. പൊതുവിദ്യാഭ്യാസ വകുപ്പ് (ഹയർ സെക്കൻഡറി വിഭാഗം)കരിയർ ഗൈഡൻസ് ആൻഡ്‌  അഡോളസെന്റ് കൗൺസിലിങ്‌ സെൽ ഒരുക്കിയ ദിശ എക്സ്പോ അനന്തമായ തുടർപഠന സാധ്യതകളാണ്‌ ഒരുക്കുന്നത്‌.  
ഗോവയിലെ പഞ്ചിമിയിലെ  നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്‌പോർട്‌സ്  രാജ്യത്തെ ലെഷർ വാട്ടർ സ്‌പോർട്‌സിന് ലൈസൻസ് നൽകുന്നതിനുള്ള സ്ഥാപനമാണിത്‌. കയാക്കിങ്‌, പാരസെയിലിങ്‌, ഡിങ്കി സെയിലിങ്‌, വിൻഡ്‌ സർഫിങ്‌, റിവർ റാഫ്‌റ്റിങ്‌ ഗൈഡ്‌, വാട്ടർ സ്‌പോർട്‌സ്‌ മാനേജ്‌മെന്റ്‌ സർട്ടിഫിക്കേഷൻ കോഴ്‌സ്‌ തുടങ്ങി 28 ഓളം കോഴ്‌സുകളാണുള്ളത്‌. 
ലൈഫ്‌ സേവിങ്‌ ടെക്ക്‌നിക് വാട്ടർ സ്‌പോർട്‌സ് ഓപ്പറേറ്റർ കോഴ്‌സുകളാണിവ. രക്ഷാപ്രവർത്തനം, പ്രാഥമിക ചികിത്സ തുടങ്ങിയവയൊക്കെ ഇതിൽ ഉൾപ്പെടും. ആഴ്‌ചകൾ മാത്രം ദൈർഘ്യമുള്ള കോഴ്‌സുകൾ കഴിഞ്ഞിറങ്ങിയാൽ ഇന്ത്യയിലും വിദേശത്തുമായി അനന്തമായ ജോലി സാധ്യതകളാണുള്ളത്‌. കൂടാതെ സ്വന്തമായി വാട്ടർ സ്‌പോർട്ട്‌സ്‌ സ്ഥാപനങ്ങൾ തുടങ്ങാനും സാധിക്കും.  ഹയർ സെക്കൻഡറിക്ക്‌ ശേഷമുളള   വിദ്യാർഥികളുടെ ആവശ്യങ്ങൾ ചെറുതല്ല.  വിദ്യാർഥികൾക്ക്‌  അറിവില്ലാതിരുന്ന  പഠന മേഖലകളെ പരിചയപ്പെടുത്തുകയാണ്‌ എക്‌സ്‌പോ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top