22 December Sunday

4 മികവിന്റെ കേന്ദ്രങ്ങള്‍ ഇന്ന് 
മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024
തൃശൂർ
പരിമിത അടിസ്ഥാന സൗകര്യത്തിൽ നിന്ന് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്ന  മുപ്ലിയം ​ഗവ. ഹയർസെക്കൻഡറി സ്കൂൾ, വാടാനപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ചാവക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കുട്ടഞ്ചേരി ജിഎൽപി സ്കൂൾ എന്നിവ ശനിയാഴ്‌ച രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. 
കയ്‌പമംഗലം മണ്ഡലത്തിലെ പെരിഞ്ഞനം ഗവ. യുപി സ്കൂൾ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനവും മുഖ്യമന്ത്രി  ഓൺലൈനിൽ നിർവഹിക്കും. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാവും. വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്‌ സ്‌കൂൾ കെട്ടിടങ്ങൾ ഹൈടെക്കാക്കിയത്‌. കിഫ്ബി, പ്ലാൻ ഫണ്ട് എന്നിവ ഉപയോ​ഗിച്ചായിരുന്നു കെട്ടിട നിർമാണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top